കാബൂൾ: പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം അനുവദിക്കുമെന്ന വാഗ്ദാനം ആവർത്തിച്ച് താലിബാൻ. ശുഭവാർത്ത ഉടൻ വരുമെന്ന് താലിബാൻ ആക്ടിംഗ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി പറഞ്ഞു. എന്നിരുന്നാലും, “അനുസരണക്കേടുള്ള സ്ത്രീകൾ” വീട്ടിൽ തുടരുമെന്നും ഹഖാനി കൂട്ടിച്ചേർത്തു. ഒരു അന്താരാഷ്ട്ര മാധ്യമത്തിൻ നൽ കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹഖാനി.
താലിബാനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെ വീടുകളിൽ തന്നെ ഒതുക്കുമെന്നും ഹഖാനി പറഞ്ഞു. പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കുമെന്ന് താലിബാൻ ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും മാർച്ചിൽ ആ തീരുമാനത്തിൽ നിന്ന് പിൻമാറി.
താലിബാൻ ഭരണകൂടത്തെ ഭയന്ന് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ മടിക്കുന്ന സ്ത്രീകളെ കുറിച്ച് ചോദിച്ചപ്പോൾ, “അനുസരണക്കേടുള്ള സ്ത്രീകളെ ഞങ്ങൾ വീട്ടിൽ നിർത്തും” എന്നായിരുന്നു ഹഖാനിയുടെ മറുപടി. “അനുസരണക്കേട് കാണിക്കുന്ന സ്ത്രീകൾ” എന്ന തമാശ അർത്ഥമാക്കുന്നത് നിലവിലെ സർക്കാരിനെ അട്ടിമറിക്കാൻ മറ്റ് കേന്ദ്രങ്ങളുമായി ചേർന്ന് പ്രവർത്തിച്ചവരെയാണെന്ന് ഹഖാനി പിന്നീട് വിശദീകരിച്ചു.