Spread the love

ആഢംബര ലേബലായ ഗുച്ചിയും സ്പോർട്സ് വെയർ കമ്പനിയായ അഡിഡാസും ചേർന്ന് നിർമ്മിച്ച കുട ചൈനീസ് വിപണിയിലെത്താനുള്ള തയ്യാറെടുപ്പിലാണ്. ആഡംബര ഭീമൻമാർ നിർമ്മിക്കുന്ന കുടയ്ക്ക് 1,644 ഡോളറാണ് വില. അതായത് ഏകദേശം 1.27 ലക്ഷം രൂപ. എന്നാൽ, വാട്ടർ പ്രൂഫിംഗ് പോലുമില്ലാത്ത ഈ കുട മഴയിൽ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. 

കണ്സൾട്ടൻസി ബെയ്ൻ ആൻഡ് കമ്പനിയുടെ ഗവേഷണമനുസരിച്ച്, 2025 ഓടെ ലോകത്തിലെ ഏറ്റവും വലിയ ആഡംബര വിപണിയായി മാറാൻ പോകുന്ന ചൈനയിൽ ആഡംബര ഉൽപ്പന്നങ്ങൾക്ക് ശക്തമായ ഡിമാൻഡ് ഉണ്ട്. എന്നാൽ “സൺ അംബ്രല്ല” എന്ന ലേബലിൽ കുടയുടെ ചിത്രങ്ങൾ ഓൺലൈനിൽ വന്നതുമുതൽ ചൈനയിലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ വ്യാപകമായിരുന്നു. ജൂൺ 7 ൻ വിപണിയിലെത്തുന്ന കുടയെ വിപണി ഇതിനകം തന്നെ നിരസിച്ചിട്ടുണ്ടെന്നാണ് പൊതു അഭിപ്രായം.

മഴയത്ത് ഉപയോഗിക്കാൻ കഴിയാത്ത ഈ കുടയെ വിമർശിക്കുന്ന ഹാഷ്ടാഗുകൾ കൊണ്ട് സോഷ്യൽ മീഡിയ സൈറ്റായ വെയ്ബോയിൽ നിറഞ്ഞു. 140 ദശലക്ഷത്തിലധികം ആളുകളാണ് കുടയ്ക്കെതിരെ കമൻറുകളുമായി എത്തിയത്. 

By

Leave a Reply

Your email address will not be published. Required fields are marked *