ചുഴലിക്കാറ്റ് വ്യാപനമുള്ളതിനാൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഞായറാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെയും രാത്രി 10.30 മുതൽ അർദ്ധരാത്രി വരെയും വേലിയേറ്റ നിരക്ക് സാധാരണയേക്കാൾ ഉയർന്നതായിരിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. വേലിയേറ്റകാലത്ത് കനത്ത മഴ പെയ്താൽ താഴ്ന്ന പ്രദേശങ്ങൾ കടലിലേക്ക് മഴവെള്ളം ഒഴുകുന്നത് മൂലം വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ട്.
മെയ് 21 വരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിൻ പോകരുത്.