ൻയൂഡൽഹി: രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാകുന്നതോടെ പുതിയ തൊഴിലവസരങ്ങൾ വർധിക്കുമെന്ന് ടെലികോം സെക്രട്ടറി കെ.രാജരാമൻ. സാങ്കേതിക മേഖലയിൽ സമൂലമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടെലികോം മേഖലാ നൈപുണ്യ കൗണ്സിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പുതിയ യുഗത്തിനാവശ്യമായ തൊഴിലധിഷ്ഠിത പരിശീലന പരിപാടികൾ എത്തിക്കുന്നതിൽ ടെലികോം വ്യവസായം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തൊഴിൽ മേഖലകളും പുതിയ ബിസിനസ് മേഖലകളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഓഗ്മെൻറഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, ഇൻറർനെറ്റ് ഓഫ് തിങ്സ് എന്നീ മേഖലകളിൽ വലിയ അവസരങ്ങൾ ഉണ്ടാകും. “ഇത് ആഗോളതലത്തിൽ ഒരു മാറ്റം കൊണ്ടുവരും, അതിനാൽ, ടെലികോം സെക്ടർ സ്കിൽ കൗൺസിൽ സർട്ടിഫിക്കേഷൻ സംവിധാനവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളുമായി ഭാവി കരാറുകളിൽ വേഗത്തിൽ ഒപ്പിടാൻ ശ്രമിക്കണം,” അദ്ദേഹം പറഞ്ഞു.