Spread the love

അസമിൽ കേന്ദ്ര ജലകമ്മീഷൻ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. ബരാക് ഉൾപ്പെടെ ഏഴ് നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. സ്ഥിതി അതീവ ഗുരുതരമാണെന്ന് കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. 27 ജില്ലകളിലായി ആറ് ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. 48,000 പേരെ 248 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ഹൊജായി, കച്ചാർ ജില്ലകളെയാണ് ഇത്തവണ പ്രളയം സാരമായി ബാധിച്ചത്. ഹോജയിൽ 2,000 പേരെ സൈൻയം രക്ഷപ്പെടുത്തി. മണ്ണിടിച്ചിലിൽ റോഡ്, റെയിൽ ലൈനുകൾ തകർന്നതിനാൽ ദിമ ഹസാവോ ജില്ല പൂർണ്ണമായും ഒറ്റപ്പെട്ടു.

By

Leave a Reply

Your email address will not be published. Required fields are marked *