റഷ്യൻ അധിനിവേശത്തെ തുടർന്ന് അടച്ചിട്ടിരുന്ന കീവിലെ യുഎസ് എംബസി വീണ്ടും തുറന്നു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഎസ് എംബസി വീണ്ടും തുറന്നത്. “പ്രവർത്തനങ്ങൾ ഔദ്യോഗികമായി പുനരാരംഭിക്കുന്നു,” എംബസിക്ക് മുകളിൽ യുഎസ് പതാക ഉയർത്തിക്കൊണ്ട് വക്താവ് ഡാനിയൽ ലാംഗെൻകാമ്പ് പറഞ്ഞു.
കുറച്ച് നയതന്ത്രജ്ഞർ ആദ്യം ദൗത്യത്തിനായി മടങ്ങുമെന്ന് ലാംഗെൻകാംപ് പറഞ്ഞു. കോൺസുലർ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ യാത്രാ ഉപദേശം യുക്രെയ്നിലുടനീളം നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ അധിനിവേശം തുടങ്ങുന്നതിനു 10 ദിവസം മുമ്പാണ് യുഎസ് എംബസി അടച്ചത്.
യുദ്ധത്തിൻറെ ആദ്യ രണ്ട് മാസം എംബസി ജീവനക്കാർ പോളണ്ടിൽ താമസിച്ചു. തുടർന്ന് സംഘം പടിഞ്ഞാറൻ നഗരമായ ലിവ് സന്ദർശിക്കുകയും മെയ് 2 ൻ രാജ്യത്തേക്ക് മടങ്ങുകയും ചെയ്തു. ഉക്രെയ്നിൻറെ വടക്കുഭാഗത്ത് നിന്ന് റഷ്യൻ സൈൻയം പിന്‍വാങ്ങിയതിനെത്തുടർന്ന് ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ എന്നിവയുൾപ്പെടെ നിരവധി പാശ്ചാത്യ രാജ്യങ്ങൾ കീവിലെ അവരുടെ എംബസികൾ വീണ്ടും തുറന്നിട്ടുണ്ട്.