Spread the love

രാജീവ് ഗാന്ധി വധക്കേസ് പ്രതി എ ജി പേരറിവാളന്റെ മോചനം വേദനാജനകവും നിരാശാജനകവുമാണെന്ന് കോൺഗ്രസ്സ് പറഞ്ഞു. ഒരു മുൻ പ്രധാനമന്ത്രിയുടെ ഘാതകനെ മോചിപ്പിക്കാൻ കോടതിയിൽ സാഹചര്യം സൃഷ്ടിച്ചതിനു കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല വിമർശനം ഉന്നയിച്ചു.

മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഗാന്ധി കുടുംബം മാപ്പ് നൽകിയതെന്നും പാർട്ടിയുടെ കണ്ണിൽ പ്രതികൾ തീവ്രവാദികളും കൊലപാതകികളുമാണെന്നും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.

രാജീവ് ഗാന്ധി രാജ്യത്തിനു വേണ്ടിയാണ് ജീവൻ ബലിയർപ്പിച്ചതെന്നും കോൺഗ്രസിനു വേണ്ടിയല്ലെന്നും സുർജേവാല പറഞ്ഞു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ലക്ഷക്കണക്കിനു ആളുകളുണ്ടെന്നും അവരെയെല്ലാം മോചിപ്പിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

By

Leave a Reply

Your email address will not be published. Required fields are marked *