Spread the love

16-നും 17-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ സമ്മതമില്ലാതെ ഗർഭച്ഛിദ്രം നടത്താൻ അനുവദിക്കുന്ന ബില്ലിൻ സ്പെയിൻ അംഗീകാരം നൽകി. പുതിയ ബിൽൽ പ്രകാരം 16 വയസ്സു മുതലുള്ള പെൺകുട്ടികൾക്ക് ഗർഭച്ഛിദ്രം നടത്താൻ സ്വന്തം തീരുമാനം എടുക്കാം.

കണ്സർവേറ്റീവ് പീപ്പിൾസ് പാർട്ടി 2015 ൽ പാസാക്കിയ നിയമം പുതുക്കാനാണ് സ്പെയിനിൻറെ തീരുമാനം. ഇത് ജനാധിപത്യത്തിലേക്കുള്ള പുതിയ ചുവടുവയ്പാണെന്ന് ബില്ലിനെ പ്രതിനിധീകരിച്ച് സ്പാനിഷ് സർക്കാർ പറഞ്ഞു.

ആർത്തവ സമയത്ത് ശമ്പളത്തോടെയുള്ള അവധി അനുവദിക്കുന്നതിനുള്ള ബില്ലിനും സ്പെയിൻ അംഗീകാരം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സർക്കാർ ബില്ലിൻ അംഗീകാരം നൽകിയത്.

By

Leave a Reply

Your email address will not be published. Required fields are marked *