Spread the love

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. നിലവിൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ കാലവർഷം തമിഴ്നാടിന് മുകളിലൂടെ മാറിയ സാഹചര്യത്തിൽ ഓരോ പ്രദേശത്തും ഏറ്റവും കൂടുതൽ ദുരന്തസാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കി വില്ലേജ് ഓഫീസർ, പോലീസ്, അഗ്നിശമന സേന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ എന്നിവർക്ക് കൈമാറാൻ മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. മൺസൂൺ മുന്നൊരുക്ക യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കണം. ഓരോ പ്രദേശത്തെയും ദുരിതാശ്വാസ ക്യാമ്പുകളായി തിരഞ്ഞെടുത്ത കെട്ടിടങ്ങളും അവയിലേക്കുള്ള സുരക്ഷിത പാതയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം. ഇവ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ അറിയിക്കണം. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കണമെങ്കിൽ മതിയായ സൗകര്യങ്ങൾ ഉറപ്പാക്കണം. ഭക്ഷണം, കുടിവെള്ളം, ശൗചാലയങ്ങൾ എന്നിവ ഉറപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ തയ്യാറെടുപ്പ് ജോലികൾ വേഗത്തിൽ പൂർത്തിയാക്കണം. മെയ് 19 മുതൽ മെയ് 25 വരെ താരതമ്യേന കുറഞ്ഞ മഴയാണ് പ്രവചിക്കുന്നത്. ഇത് മുതലെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ കാര്യക്ഷമമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

By

Leave a Reply

Your email address will not be published. Required fields are marked *