Spread the love

ടെക് ഭീമനായ മൈക്രോസോഫ്റ്റിൽ ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല തങ്ങളുടെ ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കാൻ തീരുമാനിച്ചതായി അറിയിച്ചു. ഇ-മെയിലിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. ജീവനക്കാർ വലിയ തോതിൽ കമ്പനി വിടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

ജീവനക്കാരുടെ മികച്ച പ്രകടനം കാരണം കമ്പനിക്ക് നേടാൻ കഴിഞ്ഞ മികച്ച നേട്ടങ്ങൾക്ക് ഒരു ഇ-മെയിലിൽ നാദെല്ല ജീവനക്കാരെ അഭിനന്ദിച്ചു. “ഞങ്ങളുടെ ജീവനക്കാർക്ക് നൽകുന്ന ശമ്പളം ആഗോളതലത്തിൽ ഇരട്ടിയായി വർദ്ധിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു,” സന്ദേശത്തിൽ പറയുന്നു.

അതേസമയം, മാനേജർമാർ, വൈസ് പ്രസിഡൻറുമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് ശമ്പള വർദ്ധനവ് താരതമ്യേന ചെറിയ പ്രയോജനം മാത്രമേ നൽകൂ. ഇവരുടെ ശമ്പളത്തിൽ 25 ശതമാനം വർ ദ്ധനവുണ്ടാകും. മറ്റുള്ളവർ ക്ക് കൂടുതൽ കിട്ടും. കരിയറിൻറെ പ്രാരംഭഘട്ടത്തിലും മധ്യഘട്ടത്തിലും ഉള്ളവർക്ക് ശമ്പള വർദ്ധനവിൽ നിന്ന് കൂടുതൽ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *