Spread the love

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ഥാപനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നൽകണം. ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ ടോൾഫ്രീ നമ്പർ കടകളിൽ പ്രദർശിപ്പിക്കണം. പരാതിയുണ്ടെങ്കിൽ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വ്യാപകമായി പരിശോധന തുടരാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

‘നല്ല ഭക്ഷണത്തിനുള്ള അവകാശം’ കാമ്പയിൻറെ ഭാഗമായി ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനോ ലൈസൻസോ നിർബന്ധമാക്കി. ഭക്ഷ്യസുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തിപ്പെടുത്തും. മഴക്കാലം കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകൾ വളരെ പ്രധാനമാണ്. പകർച്ചവ്യാധികൾ തടയുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് അതീവ പ്രാധാന്യമർഹിക്കുന്നു. ഭക്ഷ്യസുരക്ഷാ കലണ്ടർ കാലാകാലങ്ങളിൽ പരിഷ്കരിക്കണം. പൊതുജനങ്ങൾക്ക് ഫോട്ടോകൾ സഹിതം പരാതികൾ അപ്ലോഡ് ചെയ്യാൻ കഴിയും.

കുറച്ച് സമയത്തിന് ശേഷം ഭക്ഷ്യസുരക്ഷാ പരിശോധനകൾ നിർത്തുന്ന സമ്പ്രദായം പാടില്ല. നിരവധി പരിശോധനകൾ നടത്തണം. കർശന നടപടികൾ സ്വീകരിക്കണം. അടച്ചിട്ട കടകൾ നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായി തുറക്കും. ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കും. നിയമങ്ങൾക്കനുസൃതമായി ഇവ നടപ്പാക്കാൻ ശ്രദ്ധിക്കണം. പരിശോധനാഫലം സമയബന്ധിതമായി ലഭിക്കാനുള്ള നടപടികളും സ്വീകരിക്കണം. രണ്ടാഴ്ചയിലൊരിക്കൽ ജില്ലാതലത്തിൽ കൃത്യമായ ഇടവേളകളിൽ ഇത് വിശകലനം ചെയ്യണം. കമ്മീഷണർമാർ ഇക്കാര്യം വിലയിരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *