തൃപ്പൂണിത്തുറ: നഗരസഭയിലെ സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ട് എൽ.ഡി.എഫിൻ കേവലഭൂരിപക്ഷം നഷ്ടമായി. നഗരസഭയിലെ 11 (ഇളമനത്തോപ്പിൽ), 46 (പിഷാരികോവിൽ) വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു.
യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ തമ്മിൽ നേരിട്ടുള്ള ത്രികോണ മത്സരം നടന്ന രണ്ട് വാർഡുകളിലും എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയിച്ചു. 11-ാം വാർഡിൽ വള്ളി രവിയും 46-ാം വാർഡിൽ രതി രാജുവും വിജയിച്ചു.
ഇതോടെ തൃപ്പൂണിത്തുറ നഗരസഭയിൽ എൽ.ഡി.എഫിൻറെ സീറ്റ് നില 23 ആയി കുറഞ്ഞു. എൻഡിഎയ്ക്ക് 17 സീറ്റും കോൺഗ്രസിന് 8 സീറ്റും സ്വതന്ത്രന് ഒരു സീറ്റുമാണുള്ളത്. ആകെ 49 വാർഡുകളാണുള്ളത്. കേവലഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എൽ.ഡി.എഫ് തുടരും.