ടി20യിൽ 250 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ഫാസ്റ്റ് ബൗളറായി ബുംറ മാറി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വാഷിംഗ്ടൺ സുന്ദറിനെ ക്ലീൻ ബൗൾഡാക്കിയാണ് ബുംറ ഈ റെക്കോർഡ് സ്ഥാപിച്ചത്.
പേസ് ബൗളർമാരുടെ പട്ടികയിൽ ഭുവനേശ്വർ കുമാറാണ് ബുംറയ്ക്ക് പിന്നിൽ. 223 വിക്കറ്റുകളാണ് ഭുവനേശ്വർ വീഴ്ത്തിയത്.
250 വിക്കറ്റ് നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബൗളറായി ബുംറ മാറി. സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, പിയൂഷ് ചൗള, അമിത് മിശ്ര എന്നിവർ ഇതിനകം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. അശ്വിൻ 274 വിക്കറ്റുകളും ചാഹലിൻറെ പേരിൽ 271 വിക്കറ്റുമാണുള്ളത്. പിയൂഷ് ചൗള 270 വിക്കറ്റും അമിത് മിശ്ര 262 വിക്കറ്റും വീഴ്ത്തി.