ടൂറിസ കേന്ദ്രം എന്നറിയപ്പെടുന്ന ഗോവ ഇനി മുതൽ ആത്മീയവും സാംസ്കാരികവും വിനോദസഞ്ചാരപരവുമായ കേന്ദ്രമായി അറിയപ്പെടുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മതസ്ഥാപനങ്ങൾ ദൈവത്തെയും മതത്തെയും രാഷ്ട്രത്തെയും (ദേവ്, ധർമ്മം, ദേശ്) കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗോവ ഒരു വിനോദസഞ്ചാര കേന്ദ്രമാണെന്നും സംസ്ഥാനത്തെ ടൂറിസത്തിന്റെ തലസ്ഥാനമാക്കാനാണ് ശ്രമിക്കുന്നതെന്നും സാവന്ത് പറഞ്ഞു.