രാജ്യത്തെ ആദ്യ കോവിഡ്-19 കേസ് സ്ഥിരീകരിച്ചതിൻ പിന്നാലെ 15 പേർ കൂടി പനി ബാധിച്ച് മരിച്ചതായി ഉത്തരകൊറിയ. 42 പേർ മരിച്ചതായും 8,20,620 കേസുകൾ രാജ്യത്തുണ്ടെന്നും കുറഞ്ഞത് 324,550 പേർ ചികിത്സയിലുണ്ടെന്നും ഉത്തര കൊറിയയുടെ ഔദ്യോഗിക കെസിഎൻഎ അറിയിച്ചു. എന്നാൽ പുതിയ കേസുകളും മരണങ്ങളും പോസിറ്റീവ് ആയവരുടേതാണോ അല്ലയോ എന്ന് കെസിഎൻഎ വ്യക്തമാക്കിയിട്ടില്ല.
രാജ്യത്ത് കോവിഡ്-19 വ്യാപനം വലിയ കോളിളക്കം സൃഷ്ടിച്ചതായി കിം ജോങ് ഉൻ നേരത്തെ പറഞ്ഞിരുന്നു. മാത്രമല്ല, കോവിഡ്-19 നെ നേരിടാൻ ഉത്തര കൊറിയയിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരകൊറിയയിലെ എല്ലാ പ്രവിശ്യകളും നഗരങ്ങളും കൗണ്ടികളും പൂർണ്ണമായും അടച്ചു. കൂടാതെ, തൊഴിൽ യൂണിറ്റുകൾ, നിർമ്മാണ സൗകര്യങ്ങൾ, റെസിഡൻഷ്യൽ സെൻററുകൾ എന്നിവ ലോക്ക്ഡൗണിലാണെന്നും കെസിഎൻഎ അറിയിച്ചു.
അതേസമയം, രോഗവ്യാപനം തടയാൻ മികച്ച ശ്രമങ്ങൾ നടത്തിയിട്ടും ഉത്തരകൊറിയയിൽ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. വ്യാഴാഴ്ചയാണ് രാജ്യത്ത് ആദ്യമായി കോവിഡ്-19 സാന്നിധ്യം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങിലാണ് കൊറോണ വൈറസ് വകഭേദമായ ഒമിക്റോണിൻറെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് രാജ്യവ്യാപകമായി ലോക്ക്ഡൗണ് പ്രഖ്യാപിച്ചത്.