വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ കുറ്റം
പി സി ജോർജിനെതിരെ രജിസ്റ്റർ ചെയ്തു. സർക്കാരിന്റെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ജാമ്യം വേണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. കേസിൽ അറസ്റ്റ് ചെയ്യുന്നത് സ്റ്റേ ചെയ്യണമെന്ന ജോർജിന്റെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു.
അതേസമയം, വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ മുൻ എം.എൽ.എ പി.സി ജോർജിനു നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ഇന്നലെ ഹർജി നൽകിയിരുന്നു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയ നീക്കമാണ് കേസെന്നും പിസി ജോർജ് ഹർജിയിൽ പറയുന്നു. ഹർജി വെള്ളിയാഴ്ച പരിഗണിക്കും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ നടത്തുന്ന രാഷ്ട്രീയ നീക്കമാണ് കേസെന്നും ജാമ്യം ലഭിച്ച ശേഷം ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് മൊഴികളൊന്നും നൽകിയിട്ടില്ലെന്നും പിസി ജോർജ് ഹർജിയിൽ പറയുന്നു.
താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് പിസിയുടെ നിലപാട്. ഇക്കാര്യം പ്രോസിക്യൂഷൻ തെറ്റായി ചിത്രീകരിക്കുകയാണെന്ന് പിസി ജോർജ് വാദിച്ചു. എറണാകുളത്ത് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ കേസ് ശക്തിപ്പെടുത്താനുള്ള പൊലീസിൻറെ ശ്രമങ്ങളുടെ ഭാഗമാണെന്നും പി.സി ജോർജ് ആരോപിച്ചു. ഏപ്രിൽ 29ൻ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പി.സി ജോർജ് നടത്തിയ പ്രസംഗത്തിനിടെയാണ് സംഭവം.