യുക്രേനിയൻ യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച മരിയുപോളിന്റെ ‘ഇരുമ്പ് കോട്ട’ തകർന്നു. റഷ്യയ്ക്ക് കീഴടങ്ങാതെ തുറമുഖ നഗരത്തിലെ ചെറുത്തുനിൽപ്പിന്റെ ഉറവയായിരുന്ന അസോവ്സ്റ്റൽ സ്റ്റീൽ ഫാക്ടറിയും റഷ്യ പിടിച്ചെടുത്തു. പോരാട്ടം അവസാനിപ്പിക്കാൻ യുക്രേനിയൻ സർക്കാർ നിർദ്ദേശം നൽകിയതിനെ തുടർന്നാണ് സൈന്യം പിൻവാങ്ങിയത്.
82 ദിവസം പോരാടിയ 264 യുക്രേനിയൻ സൈനികരെ റഷ്യയുടെ സഹായത്തോടെ ഒഴിപ്പിച്ചു. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ 53 സൈനികരെ റഷ്യൻ നിയന്ത്രണത്തിലുള്ള പട്ടണമായ നോവോയാസോവ്സ്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷിക്കുന്ന 211 പേരെ റഷ്യയോട് കൂറുള്ള വിമതരുടെ നിയന്ത്രണത്തിലുള്ള ഒലെനിവ്ക പട്ടണത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഫാക്ടറിയിൽ ഇപ്പോഴും സൈനികർ അവശേഷിക്കുന്നുണ്ടെന്ന് യുക്രൈൻ ഡെപ്യൂട്ടി ഡിഫൻസ് മന്ത്രി അന്ന മലയാർ പറഞ്ഞു.
ഇതുംകൂടി വായിക്കുക: കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിൻ മുമ്പ് കേരളത്തിൽ ചെങ്കൊടി ഉയർത്തിയിരുന്നു. അതും പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ ഗോപുരത്ത്.