കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലെ ശക്തമായ പടിഞ്ഞാറൻ കാറ്റും ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചുഴലിക്കാറ്റുമാണ് മഴയ്ക്ക് കാരണം.