Spread the love

46-ാമത് സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് കാസർകോട് ആതിഥേയത്വം വഹിക്കും. ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മെയ് 22 മുതൽ തൃക്കരിപ്പൂർ രാജീവ് ഗാന്ധി സിന്തറ്റിക് ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ 14 ജില്ലകളും രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ടൂർണമെൻറിൽ പങ്കെടുക്കും. ജൂനിയർ ഫുട്ബോളിലെ നിലവിലെ ചാമ്പ്യൻമാരാണ് മലപ്പുറം. കഴിഞ്ഞ രണ്ട് തവണയും ജൂനിയർ ഫുട്ബോൾ കിരീടം മലപ്പുറം നേടിയിട്ടുണ്ട്. ഫൈനൽ 28ൻ നടക്കും.

ഗ്രൂപ്പ് എ: മലപ്പുറം, തൃശ്ശൂർ, കൊല്ലം, കാസർഗോഡ്, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട
ഗ്രൂപ്പ് ബി: കോഴിക്കോട്, ഇടുക്കി, വയനാട്, കോട്ടയം, കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം

By

Leave a Reply

Your email address will not be published. Required fields are marked *