വികസനം ആഗ്രഹിക്കുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തൃക്കാക്കരയിലെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കേണ്ട കാര്യമില്ലെന്നും ഇതൊരു പുതിയ തിരഞ്ഞെടുപ്പാണെന്നും എല്ലാവരേയും സമീപിച്ച് എല്ലാവരുടെയും വോട്ട് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റമാണ് തിരഞ്ഞെടുപ്പ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവ്, പാലാ, കോന്നി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ പരാമർശിച്ചായിരുന്നു കോടിയേരിയുടെ പരാമർശം.
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ വിജയിക്കുമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും വോട്ടുകൾ എണ്ണിയപ്പോൾ എൽ.ഡി.എഫ് വിജയിച്ചിട്ടില്ലെന്നും കോടിയേരി ചോദിച്ചു. രാഷ്ട്രീയ സാഹചര്യം എൽഡിഎഫിൻ അനുകൂലമാണെന്നും കോടിയേരി പറഞ്ഞു.