പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സർക്കാർ ഓഫീസുകളിൽ അപ്രതീക്ഷിത പരിശോധന നടത്തി. കിഫ്ബി, സ്മാർട്ട് സിറ്റി പദ്ധതികൾ നടപ്പാക്കുന്ന ഓഫീസുകളിലാണ് മന്ത്രി പരിശോധന നടത്തിയത്. പരിശോധനയ്ക്ക് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി രംഗത്തെത്തിയത്. ചില ഉദ്യോഗസ്ഥർ അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പൊതുമരാമത്ത് ഓഫീസുകളുടെ കാര്യങ്ങൾ മന്ത്രിയുടെ ഓഫീസിനും പൊതുമരാമത്ത് സെക്രട്ടറിക്കും നേരിട്ട് അറിയാൻ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പരിശോധനയിൽ ജീവനക്കാർ ഇല്ലെന്നും അവധിക്ക് ശേഷം ജോലിക്ക് ഹാജരാകാത്തതെന്നും മൂവ്മെൻറ് രജിസ്റ്റർ പരിപാലിക്കുന്നില്ലെന്നും കരാർ ജീവനക്കാർ ദിവസങ്ങളോളം ഓഫീസിൽ വന്നിട്ടില്ലെന്നും കണ്ടെത്തി.