Spread the love

ഗോതമ്പ് കയറ്റുമതി നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ. മെയ് 13നോ അതിനുമുമ്പോ കസ്റ്റംസിന് കൈമാറുന്ന സാധനങ്ങൾ കയറ്റുമതി ചെയ്യാൻ അനുവാദമുണ്ട്. ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ഗോതമ്പിന്റെ വില 6 ശതമാനം വരെ ഉയർന്നു.

കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് സംബന്ധിച്ച് ഈജിപ്ത് ഇന്ത്യയുമായി ചർച്ച നടത്തിയിരുന്നു. രാജ്യത്തെ വിവിധ തുറമുഖങ്ങളിലായി 2.2 ദശലക്ഷം ടൺ ഗോതമ്പ് കെട്ടിക്കിടക്കുകയാണ്. ഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്.

ഇംഗ്ലീഷ് സംഗ്രഹം: ഗോതമ്പ് കയറ്റുമതിക്കുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം

By

Leave a Reply

Your email address will not be published. Required fields are marked *