Spread the love

സിൽവർ ലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിച്ചേക്കില്ല. കേസ് നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിൻറെ തീരുമാനം. നടപടികൾ നിർത്തിവയ്ക്കണമെങ്കിൽ സർക്കാരിൽ നിന്ന് നിർദേശം ലഭിക്കണമെന്നാണ് പൊലീസിൻറെ നിലപാട്. എന്നാൽ അറസ്റ്റ്, റിമാൻഡ് തുടങ്ങിയ കർശന നടപടികൾ ഉണ്ടാകില്ല. വിവിധ ജില്ലകളിലായി 700 ലധികം പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കല്ലേറ് സർവേ നിർത്തിയിടത്തെല്ലാം പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. വിവിധ ജില്ലകളിലായി 280 ലധികം കേസുകളുണ്ട്. കോട്ടയത്താണ് ഏറ്റവും കൂടുതൽ കേസുകൾ – 38 കേസുകൾ. കണ്ണൂരിൽ 17, കോഴിക്കോട് 14, കൊല്ലത്ത് 10, തിരുവനന്തപുരത്ത് 12 എന്നിങ്ങനെയാണ് കേസുകൾ. എല്ലായിടത്തും കാണാവുന്ന ആളുകളുടെ പേരിൽ 700 ലധികം പേരെ പ്രതിചേർത്തിട്ടുണ്ട്. ഇതിൽ നാട്ടുകാർ, സ്ത്രീകൾ, രാഷ്ട്രീയക്കാർ, സമരസമിതി അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നു.

സർവേ റദ്ദാക്കിയതിനാൽ ഈ കേസുകളും പിന്വലിക്കണമെന്ന് പ്രതിപക്ഷവും സമരസമിതിയും ആവശ്യപ്പെട്ടു. എന്നാൽ ഇത് പിന്വലിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും തുടർനടപടി സ്വീകരിക്കും. രണ്ട് മാസത്തിനകം കുറ്റപത്രം സമർപ്പിക്കും. ഇതിൻ വിപരീതമായി ഒരു നിർദ്ദേശവും സർക്കാരിൽ നിന്ന് പൊലീസിൻ ലഭിച്ചിട്ടില്ല.

By

Leave a Reply

Your email address will not be published. Required fields are marked *