Spread the love

ദില്ലി; മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരത്തിൻറെ വസതികളിലും ഔദ്യോഗിക വസതികളിലും സിബിഐ റെയ്ഡ് നടത്തി. ഡൽഹി, മുംബൈ, ചെന്നൈ, തമിഴ്നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

മകൻ കാർത്തി ചിദംബരത്തിനെതിരായ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. 2010-14 കാലയളവിൽ വിദേശ ഫണ്ട് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിനെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തു.

അതേസമയം, പരിശോധനയ്ക്ക് ശേഷം മറുപടിയുമായി കാർത്തി ചിദംബരം രംഗത്തെത്തി. എത്ര തവണ ഈ റെയ്ഡുകൾ നടത്തിയെന്ന് താൻ മറന്നുപോയെന്നും ഒരുപക്ഷേ ഇത് ഒരു വലിയ റെക്കോർഡാണെന്നും കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു.

By

Leave a Reply

Your email address will not be published. Required fields are marked *