ഡ്രഡ്ജർ ഇടപാടിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് (17.05) പരിഗണിക്കും. സമാന ആവശ്യം ഉന്നയിച്ച് ആക്ടിവിസ്റ്റ് സത്യൻ നരാവൂർ സമർപ്പിച്ച ഹർജിയും ജസ്റ്റിസ് അജയ് റസ്തോഗി അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
രണ്ട് ഹർജികളിലും ജേക്കബ് തോമസിൻ നോട്ടീസ് അയയ്ക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ടെക്നിക്കൽ കമ്മിറ്റിയെ മറികടന്ന് ഡ്രഡ്ജർ ഇടപാടിൻ ഒത്താശ ചെയ്തുവെന്നാണ് വിജിലൻസിൻറെ ആരോപണം. അന്വേഷണം പൂർത്തിയാക്കാൻ പോലും ഹൈക്കോടതി അനുവദിച്ചില്ലെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സ്റ്റോറി ഹൈലൈറ്റുകൾ: ഡ്രെഡ്ജർ കേസ് സുപ്രീം കോടതി