ഡൽഹിയിൽ ഉണ്ടായ തീപിടുത്തത്തിൽ നിരവധി പേർ മരിച്ച സംഭവത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷൻ സമീപമുള്ള മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 26 പേർ മരിച്ചു.