ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ ഔദ്യോഗിക കാർ രാജ്ഭവനിലെത്തി. മാസങ്ങൾക്ക് മുമ്പ് പുതിയ ബെൻസ് കാർ വാങ്ങാൻ ഗവർണർക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ബ്ലാക്ക് കളർ ബെൻസ് ജിഎൽഇ ക്ലാസ് വാഹനത്തിന് സർക്കാർ 85.11 ലക്ഷം രൂപ അനുവദിച്ചു. ഈ വാഹനം ഗവർണർ ഉപയോഗിച്ചിട്ടില്ല.