കേരള തീരം ഉൾപ്പെടെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് കാലവർഷത്തിൽ മഴയുടെ സ്വഭാവം മാറുന്നതായി പഠനം. കഴിഞ്ഞ 2 ദശകങ്ങളായി മഴയിൽ വലിയ മാറ്റങ്ങൾ ഉണ്ടായതായി ഗവേഷകർ കണ്ടെത്തി. മഴമേഘങ്ങളുടെ ഘടനയിലുണ്ടായ മാറ്റമാണ് ഇതിന് കാരണം. അതിനാൽ, മൺസൂൺ കൂടുതൽ ശക്തിയുള്ളതാവൻ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.