മോൻസൺ മാവുങ്കലിനെതിരായ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ മോഹൻലാലിന് ഇ ഡി നോട്ടീസ് അയച്ചു. പുരാവസ്തു തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്തയാളാണ് മോൺസൺ. ഇ.ഡി. കൊച്ചി റീജിയണൽ ഓഫീസിൽ അടുത്തയാഴ്ച ഹാജരാകണം. മോൻസൺ കേസിന് പുറമെ മറ്റൊരു കേസിലും മോഹൻലാലിന്റെ മൊഴിയെടുക്കും.