ഇറുകിയ ജീൻസും ചായം പൂശിയ മുടിയും നിരോധിച്ച് ഉത്തരകൊറിയ. 20നും 30നും ഇടയിൽ പ്രായമുള്ള യുവതികളെ ലക്ഷ്യമിട്ടാണ് വിചിത്രമായ ഈ നിയമം പുറപ്പെടുവിച്ചത്. പാശ്ചാത്യ രീതികൾ രാജ്യത്ത് നിന്ന് പൂർണ്ണമായും തുടച്ചുനീക്കുകയാണ് ഇത്തരം നിയമങ്ങളുടെ ലക്ഷ്യം. നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷയും പിഴയും നൽകും.