കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിക്ക് സർക്കാർ ഉത്തരവാദിയല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ജീവനക്കാർ സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് മെയ് 10ന് ശമ്പളം നൽകാമെന്ന് പറഞ്ഞത്. ഉറപ്പ് ലംഘിച്ച് യൂണിയനുകൾ സമരം ചെയ്തു. ഇനി എന്ത് ചെയ്യണമെന്ന് യൂണിയനും മാനേജ്മെന്റും തീരുമാനിക്കട്ടേയെന്ന് മന്ത്രി പറഞ്ഞു.