സംസ്ഥാനത്ത് ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിൻറെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഞായറാഴ്ച 572 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 10 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. പഴകിയ മാംസവും മീനും സൂക്ഷിച്ച 152 കടകള്‍ക്കെതിരെയും നടപടിയെടുത്തു.