തൃക്കാക്കരയിലെ ആശാ വർക്കർ മഞ്ജുവിൻറെ വീട് കത്തിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് എൽ.ഡി.എഫ്. സി.പി.ഐ.എം, സി.പി.ഐ നേതാക്കൾ മഞ്ജുവിൻറെ വീട് സന്ദർശിച്ചു. സംഭവത്തിനു തൃക്കാക്കരയിലെ തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്നാണ് സി.പി.എം ആരോപിക്കുന്നത്. മഞ്ജുവിൻറെ വീട് പുനർനിർമിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉറപ്പ് നൽകി.