സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. പിണറായി സർക്കാർ ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുകയാണെന്നും കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വിളനിലമായി മാറിയെന്നും നദ്ദ പറഞ്ഞു. കഴിഞ്ഞ 3 വർഷത്തിനിടെ നടന്ന 1019 കൊലപാതകങ്ങളിൽ 83 എണ്ണം സംഘടിത കൊലപാതകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.