രാജ്യത്തെ ഫെർട്ടിലിറ്റി നിരക്ക് 2.2 ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമായി കുറഞ്ഞതായി ദേശീയ കുടുംബാരോഗ്യ സർവേയുടെ അഞ്ചാമത്തെ റിപ്പോർട്ട്. ഒരു സ്ത്രീ എത്ര കുട്ടികൾക്ക് ജൻമം നൽകുന്നു എന്നതിൻറെ ശരാശരി കണക്കാണിത്. രാജ്യത്ത് കുടുംബാസൂത്രണ പദ്ധതികളുടെ വിജയത്തിൻറെ സൂചനയാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു.