മുദ്രവച്ച കവറിൽ കോടതികളിൽ റിപ്പോർട്ട് ചെയ്യുന്ന വിഷയത്തിൽ ആധികാരിക നിലപാട് സ്വീകരിക്കണമെന്ന് മീഡിയ വൺ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
ജിഗ്നേഷ് മേവാനിയുടെ കേസിൽ അസം കോടതിയിൽ മുദ്രവച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് മീഡിയ വണ്ണിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.