Spread the love

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാരെ റഷ്യൻ വിദേശകാര്യ മന്ത്രാലയം രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, സെൻട്രൽ ഇന്റലിജൻസ് മേധാവി വില്യം ബേൺസ് എന്നിവരും വിലക്കിയ പട്ടികയിൽ ഉണ്ട്.

യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ്, നിരവധി പ്രമുഖ അമേരിക്കൻ-കനേഡിയൻ പൗരൻമാർ എന്നിവർക്ക് റഷ്യ കഴിഞ്ഞ മാസം യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ വിവിധ പാശ്ചാത്യ, യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് റഷ്യയുടെ നീക്കം.

റഷ്യൻ അധിനിവേശം ആഗോള ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കുമെന്ന് യുഎൻ

By

Leave a Reply

Your email address will not be published. Required fields are marked *