കുവൈറ്റ്: കുവൈറ്റിൽ താമസിക്കുന്നവരിൽ 66% പേർക്കും സ്വന്തമായി വീടില്ലെന്ന് കണക്ക്. ഇത് പരിഹരിക്കുന്നതിനായി അഞ്ച് ജനകീയ മാർഗങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് ആക്ടിവിസ്റ്റുകൾ. രാജ്യത്തെ പാർപ്പിട ഭൂമികൾ മോചിപ്പിക്കണമെന്നും, ഭവന പ്രശ്നം പരിഹരിക്കാൻ അഞ്ച് വർഷത്തെ കാലയളവിൽ ബജറ്റ് വകയിരുത്താനുള്ള ശ്രമങ്ങൾ ഏകീകരിക്കുകയും വേണമെന്നതാണ് ആദ്യത്തെ ആവശ്യം. വാടക അലവൻസ് നൽകുന്നത് പുനഃസംഘടിപ്പിക്കുക, ബജറ്റ് ചെലവുകളെ കുറിച്ച് പഠിക്കുക, റിയൽ എസ്റ്റേറ്റ് ഡീലർമാർക്കും ഭൂവുടമകൾക്കും ശ്ലാഘനീയമായ നികുതി ചുമത്തി വാടകയും വീടിന്റെ വിലയും കുറയ്ക്കുന്നതിന് വഴിയൊരുക്കുക തുടങ്ങിയതാണ് മറ്റ് നിർദേശങ്ങൾ.
വാടകവീട്ടിൽ കഴിയുന്ന ആയിരക്കണക്കിന് കുവൈറ്റികളുടെ ദുരിതം അവസാനിപ്പിക്കുന്നതിനുള്ള പരിഹാരമാർഗങ്ങൾ കാണാൻ അൽ ഖുറൈൻ മേഖലയിൽ ഇന്നലെ വൈകുന്നേരം നടന്ന സിമ്പോസിയത്തിലാണ് ചർച്ചകൾ നടന്നത്. 2021-2022 കാലയളവിൽ 132,000 കുടുംബങ്ങൾക്ക് വാടക അലവൻസ് ലഭിച്ചു.