Spread the love

പെട്രോകെമിക്കൽസിലെ മാർജിൻ ഞെരുക്കവും ഇന്ധന വിൽപ്പനയിലെ നഷ്ടവും കാരണം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നാലാം പാദ അറ്റാദായത്തിൽ 31.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജനുവരി-മാർച്ചിൽ കമ്പനിയുടെ അറ്റാദായം 6,021.88 കോടി രൂപയായിരുന്നു, ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 8,781.30 കോടി രൂപയായിരുന്നു. ത്രൈമാസാടിസ്ഥാനത്തിൽ, ഇത് കഴിഞ്ഞ പാദത്തിലെ അറ്റാദായം 5,860.80 കോടി രൂപയേക്കാൾ കൂടുതലാണ്. എന്നിരുന്നാലും, എണ്ണ വില കുതിച്ചുയർന്നതോടെ, മാർച്ച് 31 ൻ അവസാനിച്ച സാമ്പത്തിക വർഷത്തിൽ പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം 2.06 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർ ഷം ഇത് 1.63 ലക്ഷം കോടി രൂപയായിരുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ വിൽപ്പനയിൽ നിന്നുള്ള നികുതിക്ക് മുമ്പുള്ള വരുമാനം എട്ട് ശതമാനം ഇടിഞ്ഞ് 8,251.29 കോടി രൂപയായപ്പോൾ പെട്രോകെമിക്കൽസ് ബിസിനസിൽ നിന്നുള്ള വരുമാനം 72 ശതമാനം ഇടിഞ്ഞ് 570.18 കോടി രൂപയായി. രണ്ട് ഓഹരികൾ കൈവശമുള്ളവർക്ക് ബോണസായി ഒരു ഓഹരി കൂടി നൽകാനാണ് കമ്പനിയുടെ ബോർഡ് തീരുമാനിച്ചിരിക്കുന്നത്. അന്തിമ ലാഭവിഹിതമായി 3.60 രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഇടക്കാല ലാഭവിഹിതമായി നൽകിയ 9 രൂപയ്ക്ക് പുറമേയാണിത്.

By admin

Leave a Reply

Your email address will not be published. Required fields are marked *