Spread the love

മൂന്ന് ലഷ്കർ-ഇ-ത്വയ്ബ ഭീകരർ ഉൾപ്പെടെ ഏഴ് പേരെ ജമ്മു കശ്മീരിൽ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് തോക്കുകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ബന്ദിപ്പോരയിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതിനാണ് സംഘത്തെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ജമ്മു കശ്മീരിൽ സൈൻയത്തിനും വിഐപികൾക്കും നേരെ ആക്രമണം നടത്താനുള്ള ലഷ്കർ-ഇ-ത്വയ്ബയുടെ നീക്കത്തെക്കുറിച്ചുള്ള ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. പാക് പരിശീലനം ലഭിച്ച ആരിഫ് അജാസ് ഷെഹ്രി ഉൾപ്പെടെ മൂന്ന് ലഷ്കർ-ഇ-ത്വയ്ബ ഭീകരരും ഇവരെ സഹായിച്ച മറ്റ് നാൽ പേരും അറസ്റ്റിലായി.

ഭീകരർക്ക് വൈഫൈ കണക്ഷൻ നൽകുകയും അവർക്ക് താമസസൗകര്യം ഒരുക്കുകയും ചെയ്തതിൻ ഷീമ ഷാഫി വാസയും അറസ്റ്റിലായിരുന്നു. രണ്ട് പിസ്റ്റളുകൾ, രണ്ട് പിസ്റ്റൾ മാഗസിനുകൾ, മൂന്ന് ഗ്രനേഡുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. നാൽ ബൈക്കുകളും രണ്ട് കാറുകളും ഉൾപ്പെടെ ആറ് വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.

By

Leave a Reply

Your email address will not be published. Required fields are marked *