Spread the love

കോൺഗ്രെസ്സിന്റെ ഉദയ്പൂർ ചിന്തൻ ശിവീറിനു പിന്നാലെ 2024ലെ പൊതുതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. ഇന്ന് മുതൽ ശനിയാഴ്ച വരെ ജയ്പൂരിൽ ഉന്നതതല നേതൃയോഗം ചേരും. (ബി.ജെ.പി ഉന്നതതല യോഗം ഇന്ന്)

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭാരവാഹികൾ ത്രിദിന യോഗങ്ങളിൽ പങ്കെടുക്കും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനും സ്വീകരിക്കേണ്ട തന്ത്രം ചർച്ചയാകും. മോദി സർക്കാരിന്റെ എട്ടാം വാർഷികാഘോഷങ്ങളുടെ ഒരുക്കങ്ങൾ അവലോകനം ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വീഡിയോ കോൺഫറൻസിംഗ് വഴി പാർട്ടി ഭാരവാഹികളെ അഭിസംബോധന ചെയ്യും. ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതിയും നാളെ ചേരും. കഴിഞ്ഞ മൂന്ന് മാസത്തെ പാർട്ടിയുടെ പ്രകടനം വിലയിരുത്തും. അടുത്ത വർഷത്തേക്കുള്ള റോഡ് മാപ്പ് തയ്യാറാക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *