Month: December 2022

‘100% ഉറപ്പില്ല’: നെയ്മറിന്റെ വാക്കുകള്‍ വിരമിക്കല്‍ സൂചനയോ?

ദോഹ: ബ്രസീലിയൻ സൂപ്പർ താരം നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നൽകി. ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റതോടെ നെയ്മർ കണ്ണീരോടെ കളം വിട്ടതിന് പിന്നാലെയാണ് വിരമിക്കൽ സൂചന. “ഇത് വേദനാജനകമായ നിമിഷമാണ്, തിരിച്ചുവരുന്നതിനെക്കുറിച്ച് എനിക്ക് 100 ശതമാനം ഉറപ്പില്ല,”…

ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണമെന്ന ആരോപണം അന്വേഷിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്ക്ക് രാഷ്ട്രീയ പിന്തുണയുണ്ടെന്ന ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പറഞ്ഞു. ലഹരി വിരുദ്ധ നടപടികൾ തുടരുകയാണ്. യോദ്ധാവ് പദ്ധതി സജീവമായി മുന്നേറുകയാണ്. കുട്ടികളെ കാരിയർമാരാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്നും ഡി.ജി.പി പറഞ്ഞു.

ട്വന്‍റി-20 നേതാക്കൾക്കെതിരായ ജാതി അധിക്ഷേപ പരാതിയിൽ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിക്കും

കിഴക്കമ്പലം: ട്വന്‍റി-20 നേതാക്കൾക്കെതിരായ ജാതീയ അധിക്ഷേപക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇന്ന് തീരുമാനിക്കും. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുക. പരാതിക്കാരനായ പി.വി ശ്രീനിജന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കേസന്വേഷണം. കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജന്‍റെ പരാതിയിൽ കിഴക്കമ്പലം ട്വന്‍റി-20 പാർട്ടി പ്രസിഡന്‍റ്…

ഹൈക്കോടതി തന്നെ വിമർശിച്ചിട്ടില്ല, വിസിമാരുടെ വാദം നാളെ തന്നെ കേൾക്കുമെന്നും ഗവർണർ

ന്യൂഡല്‍ഹി: ഹൈക്കോടതി തന്നെ വിമർശിച്ചിട്ടില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതിയുടെ വിമർശനം മാധ്യമ സൃഷ്ടി മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്നാണ് മാധ്യമങ്ങൾ ഇത്തരമൊരു റിപ്പോർട്ട് നൽകിയത്. വൈസ് ചാൻസലർമാരുടെ വാദം നാളെ തന്നെ നിശ്ചയിച്ച പ്രകാരം കേൾക്കും.…

ഫോക്‌സ് വാഗൻ ഷോറൂമിന് മുന്നിൽ സിനിമാ താരത്തിന്‍റെ പ്രതിഷേധം

കൊച്ചി: വാഹനം വാങ്ങുമ്പോൾ നൽകിയ വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച് കൊച്ചിയിലെ ഫോക്സ് വാഗൻ ഷോറൂമിന് മുന്നിൽ നടൻ പ്രതിഷേധിച്ചു. സിനിമ- സീരിയൽ മേഖലകളിൽ പ്രവർത്തിക്കുന്ന നടൻ കിരൺ അരവിന്ദാക്ഷൻ പ്രതിഷേധവുമായി രംഗത്തെത്തി. യഥാർത്ഥ കാരണം മറച്ചുവച്ച് ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന്…

തിരഞ്ഞെടുത്ത് ചൂടാറുംമുന്നേ ആപ്പിലേക്ക് ചേക്കേറി; മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസിലേക്ക് മടക്കം

ന്യൂഡല്‍ഹി: മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലത്തിന്റെ മുന്നോടിയായി ആം ആദ്മി പാർട്ടിയിലേക്ക് മാറിയ കോൺഗ്രസ് കൗൺസിലറും സംസ്ഥാന വൈസ് പ്രസിഡന്‍റും മണിക്കൂറുകൾക്കുള്ളിൽ പാർട്ടിയിൽ തിരിച്ചെത്തി. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് അലി മെഹ്ദി, മുസ്തഫാബാദിൽ നിന്ന് വിജയിച്ച സബീല ബീഗം, ബ്രിജ്പുരിയിൽ…

കിടിലൻ ഡാൻസുമായി അജിത്തും മഞ്‍ജു വാര്യരും, ‘തുനിവി’ലെ ഗാനം ഹിറ്റ്

‘തുനിവി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അജിത്തിന്‍റെ ആരാധകർ. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എച്ച് വിനോദിന്‍റേതാണ് തിരക്കഥയും. ചിത്രത്തിലെ ഗാനം വൻ ഹിറ്റായതോടെ ആരാധകരുടെ ആകാംക്ഷ വർധിച്ചു. അനിരുദ്ധ് രവിചന്ദർ, വൈശാഖ്, ഗിബ്രാൻ എന്നിവരാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. വൈശാഖ് എഴുതിയ…

വി.എസ്.എസ്.സി.യിലെ ട്രൈസോണിക് വിന്‍ഡ് ടണലിന്റെ ആദ്യപരീക്ഷണം വിജയകരമായി പൂർത്തിയാക്കി

തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്‍ററിൽ സ്ഥാപിച്ച ട്രൈസോണിക് വിൻഡ് ടണലിന്‍റെ ആദ്യ ‘ബ്ലോ ഡൗൺ’ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. റോക്കറ്റുകളുടെയും പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകങ്ങളുടെയും എയറോഡൈനാമിക് രൂപകൽപ്പന പരിശോധിക്കുന്നതിനും അവയിൽ അനുഭവപ്പെടുന്ന ഭാരത്തിന്‍റെ വിതരണം, സമ്മർദ്ദം മുതലായവ വിലയിരുത്തുന്നതിനും ട്രൈസോണിക്…

ബഹിരാകാശ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പദ്ധതിയിൽ ചേർന്ന് ഐ.എസ്.ആര്‍.ഒ

പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങളും ഉപേക്ഷിക്കപ്പെട്ട റോക്കറ്റുകളുടെ ഭാഗങ്ങളും ഉൾപ്പെടെ ഭൂമിയുടെ ഭ്രമണപഥത്തിൽ വർദ്ധിച്ചുവരുന്ന ബഹിരാകാശ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പദ്ധതിയിൽ ഭാഗമായി ഐഎസ്ആർഒ. ആഗോളതലത്തിൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന ഇന്‍റർ ഏജൻസി സ്പേസ് ഡെബിസ് കോർഡിനേഷൻ കമ്മിറ്റിയിൽ (ഐഎഡിസി) സജീവ അംഗമാണ് ഇന്ത്യ.…

മാൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ പ്രവേശിച്ചു; കേരളത്തിലൂടെ അറബിക്കടലിൽ എത്താൻ സാധ്യത

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മാൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ കരതൊട്ടതോടെ ദുർബലമാകാൻ തുടങ്ങി. ഇന്നലെ രാത്രി 10 മണിയോടെയാണ് ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കരതൊട്ടതിനെ തുടർന്ന് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറി. വരും മണിക്കൂറുകളിൽ വടക്കൻ അറബിക്കടലിൽ കേരളത്തിലൂടെയോ കർണാടകത്തിലൂടെയോ കൂടുതൽ…