Month: December 2022

വിഴിഞ്ഞം ഹിന്ദു ഐക്യവേദി മാര്‍ച്ച്; കെ പി ശശികല ഉൾപ്പടെയുള്ളവർക്കെതിരെ കേസ്

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഉൾപ്പെടെ 700 ഓളം പേർക്കെതിരെ വിഴിഞ്ഞത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതിന് പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ മാർച്ച് സംഘടിപ്പിച്ചതിനും വഴി തടസപ്പെടുത്തി പ്രകടനം നടത്തിയതിനുമാണ് ശശികല ഉൾപ്പെടെ 700 ഓളം പേർക്കെതിരെ കേസെടുത്തത്. ഹിന്ദു…

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം; പരിധി വേണമെന്ന് ഹൈക്കോടതി

കൊച്ചി: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ സ്റ്റാഫുകളുടെ നിയമനത്തിനും ഇത് ബാധകമാണ്. കണക്കില്ലാത്ത ആളുകളെ സ്റ്റാഫിൽ നിയമിക്കുന്നത് ശരിയല്ലെന്നും കോടതി…

എഞ്ചിനീയറിംഗ് പഠനം മലയാളത്തിലും; പ്രാദേശികഭാഷകളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു

ന്യൂഡൽഹി: എഞ്ചിനീയറിംഗ് പഠനം കൂടുതൽ പ്രാദേശിക ഭാഷകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ആദ്യ ഘട്ട ചർച്ചകൾ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എഐസിടിഇ) ആരംഭിച്ചു. യോഗങ്ങളും ചർച്ചകളും ജനുവരി 31 വരെ തുടരും. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, സിവിൽ,…

വാട്ട്‌സ്ആപ്പ് ബുക്കിംഗ് നടത്തി; തിയേറ്ററുടമയെ വിലക്കി ബുക്കിംഗ് സൈറ്റുകൾ

ഓണ്‍ലൈന്‍ സിനിമാ ബുക്കിംഗ് സൈറ്റുകളുടെ കൊള്ളയ്‌ക്കെതിരെ വാട്സ്ആപ്പ് ബുക്കിംഗ് സംവിധാനം ആരംഭിച്ച ഗിരിജ തിയേറ്റർ ഉടമയ്ക്ക് വിലക്കേർപ്പെടുത്തി. തൃശൂരിലെ ഗിരിജ തീയറ്റർ ഉടമയെയാണ് ബുക്കിംഗ് സെറ്റുകൾ വിലക്കിയത്. സാധാരണക്കാരിൽ നിന്ന് ഒരു രൂപ പോലും കമ്മിഷൻ വാങ്ങാതെയാണ് ബുക്കിംഗ് നടത്തുന്നതെന്നും ഓൺലൈൻ…

വിഴിഞ്ഞം സംഘർഷം; ഫാ. തിയോഡേഷ്യസിനെതിരെ ഗുരുതര പരാമർശങ്ങളുമായി എഫ്ഐആർ

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ സമരസമിതി കൺവീനർ ഫാ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ഗുരുതര പരാമർശവുമായി എഫ്.ഐ.ആർ. വർഗീയ ധ്രുവീകരണത്തിനും കലാപത്തിനും തിയോഡോഷ്യസ് ശ്രമിച്ചുവെന്നും മന്ത്രി വി അബ്ദുറഹിമാനെതിരായ പരാമർശങ്ങൾ ജനങ്ങളെ പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും എഫ്.ഐ.ആറിൽ പറയുന്നു. വി അബ്ദുറഹിമാനെതിരായ പരാമർശം വിവാദമായതിനെ തുടർന്ന് ഫാദർ…

ആഗോള നന്മ ഉൾകൊണ്ട് പ്രവർത്തിക്കും; ഇന്ത്യ ഇന്ന് മുതൽ ജി 20 പ്രസിഡന്‍റ് സ്ഥാനത്ത്

ന്യൂ ഡൽഹി: ഇന്ന് മുതൽ ജി20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ ഔദ്യോഗികമായി ചുമതലയേൽക്കും. ഒരു വർഷത്തേക്കാണ് മോദി പ്രസിഡന്‍റായി ചുമതലയേൽക്കുന്നത്. ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റടുക്കുന്ന ഇന്ത്യ ആഗോള നൻമ ഉള്‍ക്കൊണ്ടുള്ള അജണ്ടയെ അടിസ്ഥാനമാക്കി പ്രവര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി…

വിഴിഞ്ഞം ആക്രമണം; സംയമനം പാലിച്ച പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തെ സംയമനത്തോടെ കൈകാര്യം ചെയ്ത പൊലീസിനെ അഭിനന്ദിച്ച് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പൊലീസ് തിരിച്ചറിഞ്ഞു. വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിന്‍റെ സ്വൈര്യം തകർക്കാനായിരുന്നു ശ്രമം. വ്യാപക…

സ്മാർട് മീറ്റർ സ്ഥാപിക്കാൻ കെഎസ്ഇബി; ഉപഭോക്താവിന് ചിലവാകുക 9000 രൂപ

തിരുവനന്തപുരം: ഉപയോക്താക്കൾക്ക് വലിയ ഭാരം ഏൽപ്പിക്കുന്ന സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി. ഇതിനെതിരെ ഇടത് സംഘടനകൾ ഉള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ തീരുമാനം അനുസരിച്ച്, സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചാൽ ഒരു ഉപഭോക്താവിന് 9,000 രൂപ വരെ ചെലവഴിക്കേണ്ടിവരും. പദ്ധതി നടപ്പാക്കുന്നതിൽ വൈദ്യുതി ബോർഡിന്‍റെ…

ഗോള്‍ഡ് പ്രദർശനത്തിനെത്തി; ചിത്രത്തിൻ്റെ പ്രൊമോ ഗാനം പുറത്ത്

അല്‍ഫോണ്‍സ് പുത്രന്‍റെ ‘ഗോൾഡ്’ ഇന്ന് മുതൽ തിയേറ്ററുകളിലെത്തും. പൃഥ്വിരാജ്, നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും. സെൻസർഷിപ്പ് വൈകുന്നതിനാൽ തമിഴ് പതിപ്പ് ഡിസംബർ രണ്ടിന് റിലീസ് ചെയ്യും. ക്ലീൻ യു സർട്ടിഫിക്കറ്റുള്ള ചിത്രത്തിന് 2…

സംസ്ഥാനത്ത് എയ്ഡ്സ് ബാധിതർ കുറയുന്നു; രോഗം ബാധിച്ചുള്ള മരണത്തിൽ 81% കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ എയ്ഡ്സ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നു. എന്നിരുന്നാലും, പുതിയ കേസുകളിൽ ഭൂരിഭാഗവും യുവാക്കളാണെന്നത് ആശങ്കാജനകമാണ്. ഐസിഎംആറും നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷനും നൽകുന്ന കണക്കുകൾ അനുസരിച്ച്,…