Month: December 2022

ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി; വിജയം മൂന്നാം ശ്രമത്തിൽ

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി. രണ്ട് പേരെ വഹിക്കാൻ കഴിയുന്ന വൈറസ്-എസ്ഡബ്ല്യു എന്ന് പേരിട്ടിരിക്കുന്ന വിമാനമാണ് ലാൻഡ് ചെയ്തത്. മുമ്പ് പരാജയപ്പെട്ട രണ്ട് പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇന്നത്തെ വിജയകരമായ ലാൻഡിംഗ് നടന്നത്. റൺവേയുടെ അറ്റത്തുള്ള മൺതിട്ടയായിരുന്നു തടസ്സം. ഒടുവിൽ,…

ഫാദർ തിയോഡേഷ്യസിന്റെ മാപ്പ് അംഗീകരിക്കില്ല: മന്ത്രി അബ്ദുറഹ്മാൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കൺവീനർ ഫാ.തിയോഡേഷ്യസ് ഡിക്രൂസിന്‍റെ ക്ഷമാപണം അംഗീകരിക്കില്ലെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് തടസ്സം നില്‍ക്കാന്‍ പാടില്ലെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്തിന്‍റെ വികസന പ്രവർത്തനങ്ങളെയും സംസ്ഥാനത്തിന്‍റെ വികസനത്തെയും…

സുനന്ദ പുഷ്‌കറിന്റെ മരണം; തരൂരിനെതിരെ ഡല്‍ഹി പൊലീസ്, ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിൻ്റെ മരണത്തിൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് ഡൽഹി പൊലീസ് ഹർജി നൽകി. ഡൽഹി ഹൈക്കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ ഫെബ്രുവരി ഏഴിന് വിശദമായ വാദം കേൾക്കും. സുനന്ദ പുഷ്കർ കേസിൽ ഭർത്താവ് ശശി തരൂരിനെതിരെ…

2.53 കോടി ബാങ്കിൽ നിന്ന് നഷ്ടപ്പെട്ടതായി കോർപ്പറേഷൻ; മുൻ മാനേജർക്കെതിരെ പരാതി

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലുള്ള അക്കൗണ്ടുകളിൽനിന്ന് 2.53 കോടി രൂപ ക്രമവിരുദ്ധമായി പിൻവലിച്ചതായി കോഴിക്കോട് കോർപ്പറേഷൻ. റെയിൽവേ സ്റ്റേഷൻ ലിങ്ക്റോഡ് പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലെ മുൻ മാനേജർ, 98 ലക്ഷം രൂപ തട്ടിയെടുത്തതായി നിലവിലെ മാനേജർ കഴിഞ്ഞദിവസം ടൗൺസ്റ്റേഷനിൽ പരാതിനൽകിയിരുന്നു.…

സുപ്രീം കോടതിയില്‍ ഇന്ന് കേസുകള്‍ കേട്ടത് സമ്പൂര്‍ണ വനിതാ ബെഞ്ച്

ന്യൂഡല്‍ഹി: വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച സുപ്രീം കോടതിയിൽ വാദം കേട്ടു. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങുന്ന വനിതാ ബെഞ്ചാണ് കേസുകള്‍ പരിഗണിച്ചത്. ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സുപ്രീം കോടതിയിൽ ഒരു…

ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെതിരെ രണ്ട് കേസ് കൂടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി വീണ്ടും രണ്ട് കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. തുറമുഖ നിർമ്മാണത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിൽ പ്രതിഷേധം നടത്തിയതിനും തുറമുഖം…

സ്ഥാപിച്ചിട്ട് എട്ടുമാസം; ഉദ്ഘാടനം ചെയ്യാതെ സംസ്ഥാനത്തെ എ.ഐ ക്യാമറകൾ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ക്യാമറകൾ സ്ഥാപിച്ചിട്ട് എട്ട് മാസമായെങ്കിലും ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല. സ്ഥാപിച്ച 726 ക്യാമറകൾക്കായി സർക്കാർ ഇതുവരെ 236 കോടി രൂപ ചെലവഴിച്ചു. പക്ഷേ, അവ ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറകളുടെ കൺസൾട്ടേഷൻ…

കേരളത്തിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന; ടൂറിസം തിരിച്ചുവരവിന്റെ പാതയിൽ

തിരുവനന്തപുരം: കേരളം സന്ദര്‍ശിച്ച ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ മൂന്ന് പാദങ്ങളിൽ 196 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ടൂറിസം മേഖലയിലെ കടുത്ത പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള പാതയിലാണ്…

വിജയിയുടെ ‘വാരിസ്’ പൊങ്കലിന്; ചിത്രം ജനുവരി 12ന് എത്തും

‘ബീസ്റ്റ്’ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ‘വാരിസ്’ റിലീസ് പ്രഖ്യാപിച്ചു. വംശി പൈഡിപള്ളി സംവിധാനം ചെയ്ത ചിത്രം ജനുവരി 12ന് പൊങ്കല്‍ റിലീസായാണ് എത്തുക. ചിത്രം തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യും. എസ്.തമനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രശ്മിക മന്ദാനയാണ്…

യുഎഇയിൽ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു; വില കുറയും

അബുദാബി: യു.എ.ഇയിൽ ഡിസംബർ മാസത്തെ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു. യു.എ.ഇയിലെ ഇന്ധന വില സമിതിയാണ് ഡിസംബർ മാസത്തെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില പ്രഖ്യാപിച്ചത്. ഡിസംബർ 1 മുതൽ സൂപ്പർ 98 പെട്രോളിന്‍റെ വില ലിറ്ററിന് 3.30 ദിർഹമായിരിക്കും. നവംബറിൽ ഇത്…