Month: October 2022

2022-23 ഐ.എസ്.എല്‍ സീസണിനുള്ള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു; ടീമില്‍ ഏഴ് മലയാളികൾ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം പതിപ്പിന് വെള്ളിയാഴ്ച പന്തുരുളാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. ഇവാന്‍ വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമിനെ ജെസെല്‍ കര്‍ണെയ്‌റോ നയിക്കും. നിരവധി താരങ്ങളുമായുള്ള കരാര്‍ ദീര്‍ഘകാലത്തേക്ക് നീട്ടിയത് ടീമിന് കരുത്താകും. കഴിഞ്ഞ സീസണില്‍ കളിച്ച 16…

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിലെ ഭിന്നനിലപാട്; നേതാക്കൾക്ക് സാദിഖലി തങ്ങളുടെ താക്കീത്

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നിരോധന വിഷയത്തിൽ ഭിന്നത പരസ്യമാക്കിയ നേതാക്കൾക്ക് മുന്നറിയിപ്പുമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പുറത്ത് നിലപാട് പറയുമ്പോൾ നേതാക്കൾ ഒരേ സ്വരത്തിൽ ആയിരിക്കണമെന്ന് തങ്ങൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ അണികൾ തമ്മിൽ…

‘ഫര്‍ഹാന’ആയി ഐശ്വര്യ രാജേഷ്; ഫസ്റ്റ് ലുക്ക് പുറത്ത്

തെന്നിന്ത്യൻ താരം ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഫർഹാന’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ ഫർഹാന എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്നത്. നെൽസൺ വെങ്കിടേശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. നെൽസൺ വെങ്കിടേശൻ തന്നെയാണ്…

സെപ്റ്റംബറിലെ ഐസിസി വനിതാ താരത്തിനുള്ള പട്ടികയിൽ സ്മൃതിയും ഹര്‍മനും

ദുബായ്: സെപ്റ്റംബറിലെ ഐസിസിയുടെ മികച്ച വനിതാ താരമാവാനുള്ള പട്ടികയിൽ രണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഇടം നേടി. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ഓപ്പണർ സ്മൃതി മന്ദാന എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ടോപ് സ്കോററായിരുന്നു ഹർമൻ. ഇംഗ്ലണ്ടിനെതിരായ…

തമിഴ് സീരിയൽ താരം ലോകേഷ് രാജേന്ദ്രൻ ആത്മഹത്യ ചെയ്ത നിലയിൽ

തമിഴ് സീരിയൽ നടൻ ലോകേഷ് രാജേന്ദ്രൻ (34) ആത്മഹത്യ ചെയ്ത നിലയിൽ. ഒക്ടോബർ രണ്ടിനാണ് ലോകേഷിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.  കോയമ്പേട് ബസ്…

‘മോട്ടോ ജി 72’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങളുടെ ബജറ്റ് ഫോൺ ‘മോട്ടോ ജി 72’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 108 എംപി ക്യാമറയും 10 ബിറ്റ് ബില്യൺ കളർ പോലെഡ് ഡിസ്‌പ്ലേയും ഉൾക്കൊള്ളുന്നതാണ് ഫോൺ. മെറ്റിയോറൈറ്റ് ഗ്രേ, പോളാർ ബ്ലൂ എന്നീ രണ്ട്…

കേരളത്തിന്റെ പിന്തുണ ഖാർഗെയ്ക്കാണെന്ന് പറയാൻ താൻ ആളല്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂർ എംപിയുമായി തനിക്ക് അടുത്ത സൗഹൃദമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് നിർദ്ദേശിക്കാൻ താൻ ആളല്ലെന്നും, മനസാക്ഷി വോട്ടാണെന്ന് പറയുന്നതിൽ തെറ്റില്ലെന്നും സുധാകരൻ പറഞ്ഞു. “ജനാധിപത്യ തിരഞ്ഞെടുപ്പിൽ,…

ബലാത്സംഗ കേസ് ഒഴിവാക്കാൻ ബർ​ഗർ വിതരണം; വിചിത്ര നിർദ്ദേശം നൽകി ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസ് റദ്ദാക്കാൻ യുവാവിന് മുന്നിൽ വിചിത്രമായ ഉപാധിയുമായി ഡൽഹി ഹൈക്കോടതി. രണ്ട് അനാഥാലയങ്ങളിൽ ബർഗറുകൾ വിതരണം ചെയ്യാനാണ് കോടതി യുവാവിനോട് ആവശ്യപ്പെട്ടത്. യുവാവ് ഒരു ബർഗർ കടയുടമയാണ്. ഇയാളുടെ മുൻ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ…

ദസറാ റാലികള്‍ക്ക് ആളെ എത്തിക്കാന്‍ 1800 ബസുകൾ ബുക്ക് ചെയ്ത് ഷിൻഡേ-ഉദ്ധവ് പക്ഷങ്ങള്‍

മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ-ഏക്നാഥ് ഷിൻഡെ വിഭാഗങ്ങൾ കൂറ്റൻ ദസറ റാലികൾ സംഘടിപ്പിച്ച് ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരെ റാലിയിൽ പങ്കെടുപ്പിക്കുന്നതിനായി 1,800 ബസുകളാണ് ഇരുവിഭാഗവും ബുക്ക് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ…

തൃശൂരിൽ വൻ തീപിടുത്തം; ഫയർഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുന്നു

തൃശൂര്‍: തൃശൂർ ശക്തൻ സ്റ്റാൻഡിന് സമീപം തീപിടുത്തം. വെളിയന്നൂരിലെ സൈക്കിൾ ഷോപ്പിന്റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. സൈക്കിളുകളും സൈക്കിൾ പാട്സും സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ നിരവധി സൈക്കിളുകൾ കത്തിനശിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ജോലിക്കാർ ഉണ്ടായിരുന്നത്. തീ…