Month: October 2022

ഫിഷറീസ്, അക്വാകൾച്ചർ രംഗത്ത് കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് നോർവേ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നോർവേയിലെ ഫിഷറീസ്, സമുദ്ര നയ മന്ത്രി ജോർണർ സെൽനെസ് സ്കെജറനുമായി കൂടിക്കാഴ്ച നടത്തി. ഫിഷറീസ്, അക്വാകൾച്ചർ മേഖലകളിൽ പുതിയ പദ്ധതികൾ നടപ്പിലാക്കാൻ നോർവേ സഹായം വാഗ്ദാനം ചെയ്തു. കേരളത്തിൽ ഒരു മാരിടൈം…

ദസറ ആഘോഷം; കത്തിക്കൊണ്ടിരുന്ന കൂറ്റന്‍ കോലം കാണികള്‍ക്കുമേല്‍ പതിച്ചു

ചണ്ഡീഗഢ്: ഹരിയാനയിലെ യമുനാനഗറിൽ ദസറ ആഘോഷത്തിനിടെ കത്തിക്കൊണ്ടിരുന്ന കൂറ്റൻ രാവണന്‍റെ കോലം വീണ് നിരവധി പേർക്ക് പരിക്ക്. ആൾക്കൂട്ടത്തിലേക്ക് കൂറ്റൻ കോലം വീഴുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിരവധി പേർ ഇതിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. തിന്മയുടെ മേലുള്ള നന്മയുടെ വിജയം ഉദ്ഘോഷിക്കുന്നതാണ്…

ഉദ്ധവ് താക്കറെക്ക് തിരിച്ചടി; ഷിൻഡെക്കൊപ്പം വേദി പങ്കിട്ട് സഹോദരൻ ജയദേവ് താക്കറെ 

മുംബൈ: മഹാരാഷ്ട്രയിൽ ദസറ ദിനത്തിൽ ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗത്തിന് കനത്ത തിരിച്ചടി. മുംബൈയിലെ ബികെസി ഗ്രൗണ്ടിൽ നടന്ന ദസറ റാലിയിൽ ഉദ്ധവ് താക്കറെയുടെ മൂത്ത സഹോദരൻ ജയ്ദേവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം വേദി പങ്കിട്ടു. ഉദ്ധവ് താക്കറെയുടെ…

ക്രൂഡോയിൽ ഉത്പാദനം വെട്ടിക്കുറക്കാൻ ഒപെക് രാജ്യങ്ങളുടെ തീരുമാനം

ന്യൂഡല്‍ഹി: ഒപെക് രാജ്യങ്ങൾ ക്രൂഡ് ഓയിൽ ഉത്പാദനം ഗണ്യമായി കുറയ്ക്കാൻ തീരുമാനിച്ചു. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവാണ് ഉത്പാദനം കുറയ്ക്കാൻ കാരണം. ഒപെക് രാജ്യങ്ങളുടെ സംയോജിത ഉത്പാദനം പ്രതിദിനം 2 ദശലക്ഷം ബാരൽ എന്ന നിരക്കിൽ കുറയ്ക്കാനാണ് തീരുമാനം. രണ്ട്…

ഇന്ത്യയാണ്‌ ശരി: ഇന്ത്യയുടെ കൊവിഡ് കാല പ്രവർത്തനങ്ങളെ അനുകരിക്കണമെന്ന് ലോകബാങ്ക് തലവൻ

ന്യൂഡൽഹി: കൊവിഡ്-19 മഹാമാരിയുടെ സമയത്ത് നിസ്സഹായരും ദരിദ്രരുമായ ജനങ്ങൾക്ക് ഇന്ത്യ നൽകിയ പിന്തുണയെ അഭിനന്ദിച്ച് ലോകബാങ്ക് അധ്യക്ഷൻ. നേരിട്ട് പണം നൽകിയ ഇന്ത്യയുടെ മാതൃക മറ്റ് രാജ്യങ്ങൾ പിന്തുടരണമെന്നും ലോകബാങ്ക് അധ്യക്ഷൻ ഡേവിഡ് മൽപാസ് പറഞ്ഞു. ദാരിദ്ര്യ നിർമാർജനത്തിൽ ലോകരാജ്യങ്ങൾ കൈവരിച്ച…

ദസറ ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി കുളുവിൽ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ദസറ ആഘോഷത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുളുവിലെത്തി. കുളുവിലെത്തിയ പ്രധാനമന്ത്രി രഘുനാഥ് ക്ഷേത്രം സന്ദർശിച്ചു. രഥയാത്രയിലും അദ്ദേഹം പങ്കെടുത്തു. കുളുവിൽ കാറിൽ വന്നിറങ്ങുന്ന വീഡിയോ മോദി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ക്ഷേത്ര ദർശനത്തിന്‍റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കാലം…

പാർട്ടിയെ നയിക്കണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടു: പ്രശാന്ത് കിഷോർ

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തനിക്ക് ജനതാദൾ (യു) അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തതായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ജെഡിയുവിലേക്ക് മടങ്ങാൻ താൽപര്യമില്ലെന്ന് നിതീഷിന് മറുപടി നൽകിയതായും പ്രശാന്ത് കിഷോർ വെളിപ്പെടുത്തി. ജൻ സൂരജ് പ്രസ്ഥാനത്തിന്‍റെ ജനസമ്പർക്ക പരിപാടിയിൽ…

ആർഎസ്എസ് മേധാവിയുടെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് എം എ ബേബി

തിരുവനന്തപുരം: വിജയദശമി പ്രസംഗത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം എ ബേബി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പുതിയ കുപ്പിയിൽ പഴയ വീഞ്ഞുമായി വീണ്ടും വന്നിട്ടുണ്ടെന്ന് എം എ ബേബി വിമർശിച്ചു.…

കെസിആറിന്റെ ഭാരത് രാഷ്ട്രസമിതിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ

ഹൈദരാബാദ്: ദേശീയ തലത്തിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) പേര് മാറ്റിയതിനെ പരിഹസിച്ച് ബിജെപി തെലങ്കാന സംസ്ഥാന പ്രസിഡന്‍റ് ബണ്ടി സഞ്ജയ് കുമാർ. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ ഭാരത് രാഷ്ട്ര സമിതിയുടെ പ്രഖ്യാപനം പന്നിക്ക്…

ആവേശപ്പോരിൽ വിന്‍ഡീസിനെതിരെ ഓസീസിന് ജയം

ക്വീന്‍സ്‌ലാന്‍ഡ്: ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ വെസ്റ്റ് ഇൻഡീസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. 58 റൺസെടുത്ത…