Month: October 2022

ടി20 ലോകകപ്പ്: ഉമ്രാന്‍ മാലിക്കും മുഹമ്മദ് സിറാജും ഓസ്ട്രേലിയയിലേക്ക്

മുംബൈ: പരിക്കേറ്റ ജസ്പ്രീത് ബുംറ ടി20 ലോകകപ്പിൽ കളിക്കുമോ എന്ന സംശയത്തെ തുടർന്ന് മുഹമ്മദ് സിറാജിനെയും ഉമ്രാൻ മാലിക്കിനെയും ബാക്ക് അപ്പ് പേസർമാരായി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. മെയ് ആറിന് ലോകകപ്പിനായി പുറപ്പെടുന്ന 15 അംഗ ഇന്ത്യൻ ടീമിനൊപ്പം ഇരുവരും ഓസ്ട്രേലിയയിലേക്ക്…

റഷ്യയ്ക്കെതിരായ ഉപരോധം കടുപ്പിച്ച് അമേരിക്ക

വാഷിംഗ്‌ടൺ: യുക്രൈനിലെ വിമത പ്രദേശങ്ങൾ റഷ്യയുമായി കൂട്ടിച്ചേർക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്തി. വ്ളാഡിമിർ പുടിന്റെ പ്രഖ്യാപനത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അപലപിച്ച് റഷ്യയുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കുമെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു.…

കാട്ടാക്കട കെഎസ്ആര്‍ടിസി ആക്രമണക്കേസില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ അച്ഛനെയും മകളെയും മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറാണ് അറസ്റ്റിലായത്. കാട്ടാക്കട ഡി.വൈ.എസ്.പിയുടെ സംഘമാണ് സുരേഷ് കുമാറിനെ തിരുമല ചാടിയറയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ…

പോപ്പുലര്‍ ഫ്രണ്ട് നിരോധനം; പൊലീസ് ആസ്ഥാനത്ത് ഇന്ന് മുഖ്യമന്ത്രിയുടെ ഉന്നതതല യോഗം

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് പൊലീസ് ആസ്ഥാനത്ത് ചേരും. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള സാഹചര്യം യോഗത്തിൽ ചർച്ചയാകും. മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പ്രചാരണങ്ങൾ, ഓരോ ജില്ലയിലെയും ക്രമസമാധാന നില തുടങ്ങിയ വിഷയങ്ങൾ പ്രധാന ചർച്ചാവിഷയമാകും. ക്രമസമാധാന ചുമതലയുള്ള എസ്പിമാരുൾപ്പെടെയുള്ളവരുടെ…

താജ്മഹല്‍ നിര്‍മ്മിച്ചത് ഷാജഹാനാണെന്ന് തെളിവില്ല; യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്ന് ഹര്‍ജി

ന്യൂഡല്‍ഹി: താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ ആണെന്ന് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകളില്ലെന്നും യഥാർത്ഥ ചരിത്രം പുറത്തുകൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. യഥാർഥചരിത്രം കണ്ടെത്താൻ വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. രജനീഷ് സിംഗാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുഗൾ ചക്രവർത്തി ഷാജഹാൻ 1631 മുതൽ…

യുക്രൈനിലെ 4 പ്രവിശ്യകൾ റഷ്യയോട് കൂട്ടിച്ചേർത്തു; നാറ്റോ അംഗത്വം തേടി സെലെൻസ്കി

കീവ്: യുക്രൈന് എത്രയും വേഗം നാറ്റോ അംഗത്വം നൽകണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. യുക്രൈനിന്റെ കിഴക്കൻ, തെക്കൻ മേഖലയിലെ നാല് പ്രവിശ്യകൾ റഷ്യയുമായി ചേർത്തതിന് പിന്നാലെയാണ് സെലെൻസ്കിയുടെ അഭ്യർത്ഥന പുറത്തു വന്നത്. “നാറ്റോ സഖ്യത്തിന്റെ മാനദണ്ഡങ്ങൾ ഞങ്ങൾ പാലിക്കുന്നുണ്ടെന്ന് ഇതിനകം…

കെഎസ്ആർടിസി സിംഗിൾ ഡ്യൂട്ടി ഇന്ന് മുതൽ 

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ആഴ്ചയിൽ 6 ദിവസം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പാറശ്ശാല ഡിപ്പോയിൽ മാത്രമായിരിക്കും സിംഗിൾ ഡ്യൂട്ടി വരിക. നേരത്തെ എട്ട് ഡിപ്പോകളിൽ ഇത് നടപ്പാക്കാനായിരുന്നു കരാർ. എന്നാൽ തയ്യാറാക്കിയ…

യൂറോപ്യൻ സന്ദർശനം; മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം ഇന്ന് പുറപ്പെടും 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും ഇന്ന് രാത്രി യൂറോപ്യൻ സന്ദർശനത്തിനായി പുറപ്പെടും. ഈ മാസം 12 വരെ വിവിധ രാജ്യങ്ങൾ സന്ദർശിക്കും. ഡൽഹിയിൽ നിന്ന് ഫിൻലൻഡിലേക്കാണ് ആദ്യ യാത്ര. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ചീഫ് സെക്രട്ടറിയും അദ്ദേഹത്തോടൊപ്പമുണ്ട്. നോർവേ…

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; നാമ നിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. സൂക്ഷ്മപരിശോധന വൈകുന്നേരത്തോടെ പൂർത്തിയാക്കി ഏതൊക്കെ പത്രികകളാണ് അംഗീകരിച്ചതെന്ന് വ്യക്തമാക്കും. മല്ലികാർജുൻ ഖാർഗെ, ശശി തരൂർ, കെ.എൻ ത്രിപാഠി എന്നിവരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഖാർഗെ 14 നാമനിർദ്ദേശ പത്രികകളും…

രാജ്യത്ത് 5 ജി സേവനങ്ങൾ ഇന്ന് ആരംഭിക്കും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഡൽഹി: രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്യും. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യാ മൊബൈൽ കോണ്‍ഗ്രസ്-2022, ആറാമത് എഡിഷനിൽ 5ജി സേവനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുത്ത നഗരങ്ങളിൽ അവതരിപ്പിച്ച 5 ജി സേവനങ്ങൾ…