Month: October 2022

എയർ ഇന്ത്യയിൽ 300 ദിർഹത്തിന് കോഴിക്കോട്ടേക്ക് പറക്കാം

ദുബായ്/ഷാർജ: ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്ടേക്ക് കുറഞ്ഞ വിമാന നിരക്കും സൗജന്യ ബാഗേജ് അലവൻസും പ്രഖ്യാപിച്ച് എയർ ഇന്ത്യ. വൺവേയ്ക്ക് 300 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 35 കിലോ ലഗേജും അനുവദിക്കും. ഒക്ടോബർ 15 വരെ ടിക്കറ്റ് വാങ്ങുന്നവർക്ക് ഈ…

യുവാവിനെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയം; തറ പൊളിച്ച് പരിശോധിക്കും

കോട്ടയം: ആലപ്പുഴയിൽ നിന്ന് കാണാതായ യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം. ചങ്ങനാശേരി എ.സി റോഡിൽ രണ്ടാം പാലത്തിന് സമീപത്തെ വീടിന്‍റെ നിലം പൊളിച്ച് പോലീസ് പരിശോധന നടത്തും. പോലീസ് സംഘം സ്ഥലത്തെത്തി. വീടിന്‍റെ തറ തുരന്ന് കുഴിച്ചിട്ട ശേഷം കോൺക്രീറ്റ്…

പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ ‘ബിഗ് സീറോ’

അബുദാബി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ അബുദാബിയിൽ ‘ബിഗ് സീറോ’ എന്ന പേരിൽ പ്രത്യേക ഇൻസ്റ്റലേഷനുകൾ സ്ഥാപിച്ചു. പരിസ്ഥിതി ഏജൻസിയായ അബുദാബി (ഇ.എ.ഡി)യാണ് എമിറേറ്റിലുടനീളം ‘ബിഗ് സീറോ’ സംവിധാനം സ്ഥാപിച്ചത്. ഇങ്ങനെ ശേഖരിക്കുന്ന കുപ്പികൾ സംസ്കരിച്ച് വീണ്ടും ഉപയോഗിക്കും.…

എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് അവരുടെ ഹോം പേജിലെ മെനു ഇനമായ ‘ഡാറ്റാ ഷീറ്റ്’ ക്ലിക്കുചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്യാം. അലോട്ട്മെന്റ് ലഭിച്ച എല്ലാ…

‘വിക്ര’മിനെ പിന്തള്ളി ‘പൊന്നിയിന്‍ സെല്‍വന്‍’

കൽക്കിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ ആദ്യ ദിനം തന്നെ വൻ വരുമാനം നേടി. തമിഴ്നാട്ടിൽ മാത്രം 25.86 കോടി രൂപയാണ് ചിത്രം നേടിയത്. ട്രേഡ് അനലിസ്റ്റ് മനോബാലയുടെ അഭിപ്രായത്തിൽ, ‘പൊന്നിയിൻ സെൽവൻ’ ഈ വർഷം…

പാക് ബാറ്ററുടെ ഷോട്ടില്‍ അംപയര്‍ അലീം ദാറിന് പരിക്ക്

ലാഹോര്‍: പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മില്‍ ലാഹോറില്‍ നടന്ന ആറാം ടി20യ്ക്കിടെ ബാറ്ററുടെ ഷോട്ട് കൊണ്ട് അംപയര്‍ അലീം ദാറിന് പരിക്ക്. പാക് ഇന്നിംഗ്‌സിലെ ആറാം ഓവറില്‍ റിച്ചാര്‍ഡ് ഗ്ലീസന്‍റെ ഷോട്ട് പിച്ച് ബോളില്‍ ഹൈദര്‍ അലിയുടെ ഷോട്ട് ലെഗ് അംപയറായിരുന്ന ദാറിന്‍റെ…

പൈനാപ്പിൾ കൃഷിക്ക് വള പ്രയോഗത്തിന് ഡ്രോൺ വരുന്നു

മൂവാറ്റുപുഴ: പൈനാപ്പിൾ കൃഷിയെ കീടങ്ങളിൽ നിന്നു സംരക്ഷിക്കാനും ആവശ്യമായ വളം നൽകാനും ഡ്രോൺ വരുന്നു. ആയവനയിലാണ് പൈനാപ്പിൾ തോട്ടത്തിന് മുകളിൽ പറന്ന് വള പ്രയോഗം നടത്തുകയും കീടങ്ങളെ തുരത്താൻ കീടനാശിനി തളിക്കുകയും ചെയ്യുന്ന ഡ്രോൺ പരീക്ഷണം ആദ്യം നടക്കുക. കൃഷിക്കാർക്കും കാർഷിക…

പണപ്പെരുപ്പം 10 ശതമാനം; യൂറോപ്പ് വലയുന്നു

യൂറോ സോണിലെ പണപ്പെരുപ്പം വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക്. സെപ്റ്റംബറില്‍ പണപ്പെരുപ്പം 10 ശതമാനത്തിലെത്തി. ഓഗസ്റ്റില്‍ 9.1 ശതമാനം ആയിരുന്നു പണപ്പെരുപ്പം. 19 രാജ്യങ്ങളാണ് യൂറോ സോണിലുള്ളത്. യൂറോ ഔദ്യോഗിക കറന്‍സിയായി അംഗീകരിച്ച, യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളാണ് യൂറോ സോണ്‍ എന്നറിയപ്പെടുന്നത്. സെപ്റ്റംബറില്‍…

യുപിഎസ്‌സി പരീക്ഷാവിവരങ്ങൾ അറിയാന്‍ ഔദ്യോഗിക ആപ്പ് പുറത്തിറക്കി

ന്യൂഡൽഹി: യുപിഎസ്‌സി പരീക്ഷകളെക്കുറിച്ചും റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ലഭ്യമാക്കുന്നതിനായി ആപ്പ് പുറത്തിറക്കി. ‘യുപിഎസ്‌സി-ഒഫീഷ്യൽ ആപ്പ്’ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. എന്നാൽ പരീക്ഷയ്ക്കുള്ള അപേക്ഷകൾ ആപ്പ് വഴി സമർപ്പിക്കാൻ സാധ്യമല്ലെന്ന് കമ്മിഷൻ അറിയിച്ചു.…

സ്വര്‍ണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റരുതെന്ന ആവശ്യവുമായി കേരളം 

ന്യൂഡല്‍ഹി: നയതന്ത്ര പാഴ്സൽ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ വിചാരണ നടപടികൾ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ഇഡിയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിചാരണ നടപടികൾ ബെംഗളൂരുവിലേക്ക് മാറ്റിയാൽ അത് സംസ്ഥാന ഭരണത്തെ പ്രതികൂലമായി…