Month: October 2022

എഥനോള്‍ ചേര്‍ക്കാത്ത പെട്രോളിനും ഡീസലിനും നവംബര്‍ മുതല്‍ 2 രൂപ എക്സൈസ് തീരുവ

ന്യൂഡല്‍ഹി: എഥനോള്‍ ചേര്‍ക്കാത്ത പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ രണ്ട് രൂപ അധികം ഈടാക്കുന്നത് ഒരു മാസത്തേക്ക് നീട്ടി. ഒക്ടോബർ ഒന്ന് മുതൽ ഇത് നടപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിപണിയിൽ ഇത് നടപ്പാക്കുന്നതിനുള്ള പ്രക്രിയയ്ക്ക് കൂടുതൽ സമയം ആവശ്യമുള്ളതിനാൽ നീട്ടി.…

എട്ടു നഗരങ്ങളിൽ എയർടെൽ 5ജി സേവനം ലഭ്യമാക്കും

ന്യൂഡൽഹി: എയർടെൽ ഇന്ന് തന്നെ എട്ട് നഗരങ്ങളിൽ 5 ജി ടെലികോം സേവനങ്ങൾ ആരംഭിക്കുമെന്ന് ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞു. നാല് മെട്രോ നഗരങ്ങളിലും ഇന്ന് 5ജി ലഭ്യമാകും. 2024 മാർച്ചോടെ ഈ സേവനം രാജ്യത്തുടനീളം വ്യാപിപ്പിക്കും. രാജ്യത്തെ ഏറ്റവും…

2024 അണ്ടർ 23 ഫുട്ബോൾ ഏഷ്യൻ കപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കും

ദോഹ: ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്സി) അണ്ടർ 23 ഏഷ്യൻ കപ്പിന് 2024 ൽ ഖത്തർ ആതിഥേയത്വം വഹിക്കും. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന എഎഫ്സി കോമ്പറ്റീഷൻ കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിലാണ് 2024 ലെ വേദിയായി ഖത്തറിനെ തിരഞ്ഞെടുത്തത്. ഖത്തറിന് പുറമെ ഇറാൻ,…

കോട്ടയത്തെ വീടിന്റെ തറ പൊളിച്ചപ്പോള്‍ യുവാവിന്റെ മൃതദേഹം

കോട്ടയം: ചങ്ങനാശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം. യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ചങ്ങനാശേരി എ.സി. റോഡിൽ രണ്ടാം പാലത്തിന് സമീപത്തെ മുത്തുകുമാറിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ സ്വദേശി ബിന്ദുകുമാറി(41)ന്റേതാണ് മൃതദേഹമെന്ന് പൊലീസ് സംശയിക്കുന്നു.…

പ്രകടനം മോശം; സൈക്കോളജിസ്റ്റിനെ സമീപിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലണ്ടന്‍: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സൈക്കോളജിസ്റ്റിന്‍റെ സഹായം തേടി. സൈക്കോളജിസ്റ്റായ ജോര്‍ദാന്‍ പിറ്റേഴ്‌സനെ തന്റെ വസതിയിലേക്ക് വിളിച്ചു വരുത്തിയാണ് ക്രിസ്റ്റ്യാനോ തെറാപ്പി സെഷന് വിധേയനായത്. ക്രിസ്റ്റ്യാനോ തന്നെ വീട്ടിലേക്ക് ക്ഷണിച്ചതായി…

പാകിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു

ന്യൂഡല്‍ഹി: പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു. നിയമപരമായ പ്രശ്നങ്ങളെ തുടർന്ന് അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ഇന്ത്യയിൽ നിന്നും സെർച്ച് ചെയ്യുമ്പോൾ പാകിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ എഴുതി കാണിക്കുന്നത്.…

ഇടമലക്കുടിയുടെ ദുരിതത്തിന് അവസാനമാകുന്നു; റോഡ് നിര്‍മ്മാണത്തിന് തുക അനുവദിച്ചു

ഇടമലക്കുടി (ഇടുക്കി): സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ജനങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനും ദുരിതത്തിനും അവസാനമാകുന്നു. ഇടമലക്കുടിയിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമായി റോഡ് നിർമ്മാണത്തിനായി 13.70 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പട്ടികവർഗ വികസന ഡയറക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും റോഡ്…

പാർട്ടിയാണ് ആയുധം, പാർട്ടിയെ അമ്മയെ പോലെ കരുതണം: വിമർശനവുമായി നേതൃത്വം

തിരുവനന്തപുരം: സിപിഐയ്ക്കകത്തെ അഭിപ്രായ വ്യത്യാസങ്ങളിൽ നേതാക്കളെ പരോക്ഷമായി വിമർശിച്ച് പാർട്ടി അഖിലേന്ത്യ സെക്രട്ടറി ഡി.രാജ. “പാർട്ടിയെ അമ്മയെ പോലെ കരുതണം. പാർട്ടിയാണ് ആയുധം. അടിസ്ഥാനപരമായി പാർട്ടിയെ സ്നേഹിക്കാൻ കഴിയണം. അവനവന്റേതെന്ന് കരുതണം”, ഡി.രാജ തിരുവനന്തപുരത്ത് പറഞ്ഞു. ജനങ്ങൾക്കിടയിൽ ജീവിക്കാൻ പാർട്ടി പ്രവർത്തകർ…

ടൊയോട്ട കിർലോസ്കർ സെപ്റ്റംബറിൽ 66% വിൽപ്പന വളർച്ച നേടി

ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) സെപ്റ്റംബർ മാസത്തിൽ 15,378 യൂണിറ്റുകൾ വിറ്റതായി പ്രഖ്യാപിച്ചു. അങ്ങനെ 2021 ലെ ഇതേ കാലയളവിനേക്കാൾ 66 ശതമാനം വളർച്ച രേഖപ്പെടുത്തി. ടൊയോട്ട കിർലോസ്കർ 2021 സെപ്റ്റംബറിൽ 9,284 യൂണിറ്റുകൾ വിറ്റു. 2022 ഏപ്രിൽ മുതൽ സെപ്റ്റംബർ…

സെപ്റ്റംബറിലെ വിൽപ്പനയിൽ 17% വർദ്ധനവ് രേഖപ്പെടുത്തി സ്കോഡ ഇന്ത്യ

2022 സെപ്റ്റംബറിൽ വിൽപ്പനയിൽ 17 ശതമാനം വർദ്ധനവുണ്ടായതായി സ്കോഡ ഓട്ടോ ഇന്ത്യ ശനിയാഴ്ച അറിയിച്ചു. കഴിഞ്ഞ വർഷം 3,027 യൂണിറ്റുകൾ വിറ്റഴിച്ച അതേ മാസത്തെ അപേക്ഷിച്ച് സ്കോഡ കഴിഞ്ഞ മാസം 3,543 യൂണിറ്റുകൾ വിറ്റു. കുശാഖ്, സ്ലാവിയ തുടങ്ങിയ മോഡലുകൾ കഴിഞ്ഞ…