Month: October 2022

15 താരങ്ങളെ ടീമിനു പുറത്താക്കി സ്പെയിൻ വനിതാ ഫുട്ബോൾ ടീം പരിശീലകൻ ഹോർഹെ വിൽഡ

മഡ്രിഡ്: പരിശീലക സ്ഥാനത്തു നിന്ന് തന്നെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഫുട്ബോൾ ഫെഡറേഷനു മെയിൽ അയച്ച 15 താരങ്ങളെ ടീമിനു പുറത്താക്കി സ്പെയിൻ വനിതാ ഫുട്ബോൾ ടീം പരിശീലകൻ ഹോർഹെ വിൽഡയുടെ പ്രതികാരം. ബലോൻ ദ് ഓർ പുരസ്കാര ജേതാവ് ബാർസയുടെ അലക്സിയ…

വയോജനങ്ങൾക്ക് പരിഗണന സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് മന്ത്രി പി.രാജീവ്

കൊച്ചി: 2036 ആകുമ്പോഴേക്കും കേരളത്തിൽ അഞ്ചിൽ ഒരാൾ മുതിർന്ന പൗരനാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നുവെന്ന് മന്ത്രി പി രാജീവ്. അതുകൊണ്ട് തന്നെ വികസന പ്രതിസന്ധികളുടെ രണ്ടാം തലമുറയിലേക്കാണ് കേരളം നീങ്ങുന്നത്. ഈ പ്രതിസന്ധികൾക്ക് പരമാവധി പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സർക്കാർ. ഓരോ മനുഷ്യനും…

ഔദ്യോഗിക സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നായിരുന്നു പാര്‍ട്ടി ആദ്യം പറഞ്ഞത്: ശശി തരൂര്‍

ന്യൂദല്‍ഹി: പാർട്ടിയുടെ അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും നിഷ്പക്ഷരായി തുടരുമെന്നും ഗാന്ധി കുടുംബം തന്നോട് പറഞ്ഞിരുന്നതായി കോൺഗ്രസ് എംപി ശശി തരൂർ. മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകം സന്ദർശിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 1956 ഒക്ടോബർ 14-ന് ബി.ആർ അംബേദ്കർ തന്‍റെ അനുയായികളോടൊപ്പം…

ഭാര്യ പലചരക്ക് കടയിൽ കയറാൻ പറഞ്ഞു; നേടിയത് ഒന്നരക്കോടിയുടെ ഭാഗ്യം

മിഷിഗൺ: നമ്മളൊക്കെ പലചരക്ക് കടയിൽ പോകാറുണ്ട്. എന്നാൽ, ഒന്നരക്കോടി രൂപയുടെ ലോട്ടറിയുമടിച്ച് തിരികെ വരുന്നത് സങ്കൽപ്പിക്കാനാവുമോ? ചിലരുടെ ജീവിതത്തിൽ അങ്ങനെയും സംഭവിക്കും. മിഷി​ഗണിലെ പ്രെസ്റ്റോൺ മാകി എന്നയാൾക്കാണ് ആ ഭാ​ഗ്യമുണ്ടായത്. ഈ ലോട്ടറി അടിച്ചതിന് നന്ദി പറയുന്നത് തന്റെ ഭാര്യയ്ക്കാണ് എന്നും…

5ജി സാങ്കേതികവിദ്യ ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തെ മാറ്റിമറിക്കും: രാജീവ് ചന്ദ്രശേഖർ

5ജി സാങ്കേതികവിദ്യ ഓരോ ഇന്ത്യക്കാരന്‍റെയും ജീവിതത്തെ മാറ്റിമറിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. 5ജി വിക്ഷേപണം ശാശ്വതമായ സ്വാധീനമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. “അത് ഇന്റർനെറ്റിന്റെ ഭാവിയായിരിക്കും. ചെറുകിട ബിസിനസുകാരോ കർഷകരോ ഡോക്ടർമാരോ വിദ്യാർഥികളോ ആകട്ടെ, ഓരോരുത്തരുടെയും ജീവിതത്തിൽ…

ഹിജാബ് ധരിക്കാതെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു; ഇറാനില്‍ യുവതി അറസ്റ്റിൽ എന്ന് റിപ്പോർട്ട്

ഇറാൻ : ഇറാനിൽ ഹിജാബ് ധരിക്കാതെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇറാൻ പൊലീസ് ധോന്യ റാഡ് എന്ന യുവതിയെ അറസ്റ്റ് ചെയ്തതായി കുടുംബം ആരോപിച്ചു. തല മറയ്ക്കാതെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന ധോന്യയുടെയും സുഹൃത്തിന്‍റെയും…

കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇന്ന് സിപിഎം പൊളിറ്റ് ബ്യൂറോ യോഗം

ദില്ലി: കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഇന്ന് സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ചേരും. ഡൽഹി എകെജി ഭവനിൽ അവൈലബിൾ പിബി യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തും. തുടർന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും മാധ്യമങ്ങളെ…

ഇന്തൊനീഷ്യയിലെ ഫുട്ബോള്‍ മൈതാനത്തിൽ തിക്കിലും തിരക്കിലും 127 മരണം

ജക്കാർത്ത: ഇന്തൊനീഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 മരണം. 180 പേർക്ക് പരുക്കേറ്റു. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാൻ ഫുട്ബോള്‍ സ്റ്റേഡിയത്തിൽ അരേമ എഫ്‌സിയും പെർസെബയ സുരബായയും തമ്മിലുള്ള മത്സരത്തിനു ശേഷമാണ് സംഭവം.…

നബിദിനത്തോടനുബന്ധിച്ച് യു.എ.ഇ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: നബിദിനത്തോടനുബന്ധിച്ച് യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഈ മാസം 8ന് പൊതു അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി കൂടി കഴിഞ്ഞ് 10ന് ഓഫിസുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. സ്വകാര്യമേഖലയ്ക്ക് 8ന് അവധിയായിരിക്കുമെന്ന് മാനവശേഷി…

കോടിയേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭാ സ്പീക്കർ

മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു. സഖാവ് കോടിയേരി എനിക്ക് വെറുമൊരു പാർട്ടി സെക്രട്ടറിയോ മുതിർന്ന നേതാവോ ആയിരുന്നില്ല. വളരെ ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ കൂടെ ഉണ്ടായിരുന്നൊരാളായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് ആശയങ്ങൾ…